HomeAround KeralaKasaragodതല മൊട്ടയടിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും 7 വയസുകാരിക്ക് ക്രൂരമർദനം ! -വീഡിയോ

തല മൊട്ടയടിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും 7 വയസുകാരിക്ക് ക്രൂരമർദനം ! -വീഡിയോ

മൂന്നു സഹോദരിമാരുള്ള പെൺകുട്ടിക്കു ഭക്ഷണമെങ്കിലും കിട്ടുമെന്നു കരുതിയാണ് അമ്മ അവളെ കുമ്പളയിലെ ഒരു വീട്ടിലാക്കിയത്. എന്നാൽ, അവൾക്കു നേരിടേണ്ടി വന്നത് ക്രൂര പീഡനം. വേലയ്ക്കെത്തിയപ്പോഴേ ഭക്ഷണത്തിൽ മുടി വീഴാതെ കുട്ടിയുടെ തല മൊട്ടയടിച്ചു. വീട്ടിലേ വാഷിങ്ങ് മിഷ്യൻ ഓഫാക്കി വയ്ച്ച ശേഷം 5പേരുടെ വസ്ത്രങ്ങളും, കിടക്കകളും, പുതപ്പും ഒക്കെ കഴുകാനായി 7വയസുകാരിയേ ഏല്പ്പിച്ചു. തളർന്നു പോയ പിഞ്ചു കുഞ്ഞിനേ കാലിനും കൈയ്ക്കും അടിക്കുകയും കൈകൊണ്ട് മർദ്ദിക്കുകയും ചെയ്തു. രാത്രിയിൽ കിടക്കാൻ ഭയമാണെന്ന് പറഞ്ഞ കുഞ്ഞിനേ ഭയം മാറാൻ വീടിനു പുറത്തേ ഇരുട്ടിൽ നിർത്തി വാതിലടച്ചു. പിഞ്ചു കുഞ്ഞ് രാത്രി മുഴുവൻ ഭയന്ന് നിലവിളിച്ചപ്പോൾ വീട്ടുകാർ സസുഖം വാതിലുകൾ കൊട്ടിയടച്ച് ഉറങ്ങി. പീഡനം സഹിക്കാനാകാതെ വീടു വിട്ടിറങ്ങിയോടിയ പെൺകുട്ടിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ വീട്ടുടമസ്ഥനെതിരെ കേസെടുക്കാൻ വനിത സിഐ നിർദേശിച്ചു.

 

കാസർഗോഡ്‌ കുമ്പളയ്ക്കടുത്തെ ഒരു വീട്ടിലാണ് സംഭവം. പെരിയയ്ക്കടുത്ത സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ അമ്മയാണ് താൻ മുൻപു ജോലി ചെയ്ത വീട്ടിൽ നിർത്തി പോയത്. കഴിഞ്ഞ 20 മുതൽ പെൺകുട്ടി കുമ്പളയിലെ വീട്ടിലുണ്ട്. വീട്ടുടമയും അമ്മയുമാണു വീട്ടിലുണ്ടായിരുന്നത്. അമ്മ രണ്ടു ദിവസം മറ്റൊരു ബന്ധുവീട്ടിലേക്കു പോയതോടെ, ഭക്ഷണം പോലും നൽകാതെ വീട്ടിലെ ജോലി മുഴുവൻ ചെയ്യിപ്പിച്ചെന്നാണു പരാതി. ചെരിപ്പു കൊണ്ടു മുഖത്തും ശരീരമാകെയും അടിച്ചത്രേ. കഴുത്തിൽ കത്തി ചേർത്തു കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും തല മൊട്ടയടിക്കുകയും ചെയ്തതായും പറയുന്നു.

 

ഇതേത്തുടർന്നു 25 നാണ് കുട്ടി ഭയന്ന് വീടുവിട്ടോടി. മുഷിഞ്ഞ വേഷത്തിൽ വഴിയിൽ കരഞ്ഞു നിൽക്കുന്ന പെൺകുട്ടിയെ കണ്ട നാട്ടുകാർ കുമ്പള പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്നു വനിതാ സെൽ സിഐ പി.വി. നിർമലയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പീഡനവിവരം പുറത്താവുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഭക്ഷണം പോലുമില്ലാതെ കുട്ടി സ്കൂളിൽ തലകറങ്ങി വീണിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി പരവനടുക്കത്തെ മഹിളാമന്ദിരത്തിലേക്കു മാറ്റി. കുട്ടിക്ക് ഭക്ഷവും നല്ല ഉടപ്പും പൊലീസുകാര്‍ വാങ്ങി നല്‍കി. കുട്ടിയുടെ അമ്മക്കെതിരേയും, വേലയ്ക്ക് നിന്ന വീട്ടുകാർക്കെതിരേയും പോലീസ് കേസെടുത്തു.

 

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments