HomeAround KeralaKasaragodമക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; സ്റെഷനിൽ വച്ച് മക്കളെ കണ്ടു മനം മാറി; കാമുകാൻ...

മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; സ്റെഷനിൽ വച്ച് മക്കളെ കണ്ടു മനം മാറി; കാമുകാൻ വെട്ടിലായി !

കാസര്‍ഗോഡ്‌: രണ്ട്‌ മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം വീടുവിട്ട ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയെ പോലീസ്‌ 24 മണിക്കൂറിനകം കണ്ടെത്തി. ചന്തേര അഡീഷണല്‍ എസ്‌.ഐ മോഹനന്‍ മട്ടലായിയും സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ രഘുനാഥും ചേര്‍ന്ന്‌ പെരിങ്ങോത്തുവെച്ചാണ്‌ വീടുവിട്ട മാവിലാക്കടപ്പുറം പന്ത്രണ്ടിലെ ബിജുവിന്റെ ഭാര്യ ഷൈജയെ (32) കണ്ടെത്തിയത്‌. യുവതിയെ പോലീസ്‌ സ്‌റ്റേഷനില്‍കൊണ്ടുവന്ന വിവരം അറിഞ്ഞ്‌ യുവതിയുടെ മാതാവിനൊപ്പം ഭര്‍ത്താവും 10 വയസുള്ള മകളും ഏഴ്‌ വയസുള്ള മകനും എത്തിയിരുന്നു. കുട്ടികള്‍ ഷൈജയെ കണ്ടപ്പോള്‍ ഓടിച്ചെന്ന്‌ കെട്ടിപ്പിടിച്ച്‌ അമ്മയെവേണമെന്ന്‌ പറഞ്ഞ്‌ കരഞ്ഞതോടെ പോലീസ്‌ സ്‌റ്റേഷകത്ത്‌ നടകീയ രംഗങ്ങളാണ്‌ അരങ്ങേറിയത്‌. ഒരു ഭാഗത്ത്‌ കാമുകനും മറുഭാഗത്ത്‌ ഭര്‍ത്താവും കുട്ടികളും മാതാവും ഉണ്ടായതോടെ യുവതി തികച്ചും ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്‌ടത്തിന്‌ വിട്ടപ്പോള്‍ യുവതി കാമുകനെ ഒഴിവാക്കി മാതാവിനും കുട്ടികള്‍ക്കുമൊപ്പമാണ്‌ പോയത്‌. കഴിഞ്ഞദിവസമാണ്‌ യുവതിയെ കാണാതായത്‌. പോലീസ്‌ നടത്തിയ അനേ്വഷണത്തില്‍ കാമുകനോടൊപ്പം പോയതാണെന്ന്‌ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ്‌ പെരിങ്ങോത്തുവെച്ച്‌ യുവതിയേയും കാമുകനേയും കണ്ടെത്തിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments