HomeAround KeralaKasaragodകാസർഗോഡ്‌ പിഞ്ചുകുട്ടികൾ തോട്ടിൽ വീണു മരിച്ചു

കാസർഗോഡ്‌ പിഞ്ചുകുട്ടികൾ തോട്ടിൽ വീണു മരിച്ചു

കാസര്‍ഗോഡ് നീലേശ്വരത്ത് മടിക്കൈ പഞ്ചായത്തിലെ ചാളക്കടവ് പാലത്തിന് സമീപത്തെ തോട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ചാളക്കടവിലെ മുഹമ്മദിന്റെ മകന്‍ അഫ്രാസ് (8), സത്താറിന്റെ മകന്‍ നിഹാല്‍ (10) എന്നിവരാണ് മരിച്ചത്. മടിക്കൈ മേക്കാട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഹാല്‍. ഇതേ സ്‌കൂളിലെ രണ്ടാംക്‌ളാസ് വിദ്യാര്‍ഥിയാണ് അഫ്രാസ് .
ആയിഷയാണ് അഫ്രാസിന്റെ മാതാവ്. അഫ്‌നാന്‍, അഫീസത്ത് എന്നിവര്‍ സഹോദരങ്ങളാണ് . നസീറയാണ് നിഹാലിന്റെ മാതാവ്. ഫാത്തിമത്ത് സിനാന്‍ സഹോദരിയാണ്. ചാളക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് ഖബറടക്കും.

 

 

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഫ്രാസും നിഹാലും തേജസ്വിനി പുഴയുടെ കൈവഴിയായ തോടിന് സമീപം കളിച്ചുകൊണ്ടിരിക്കെ കാല്‍തെറ്റി വീണ് ചളിയില്‍ താഴുകയായിരുന്നു. സമീപത്തെ മൈതാനത്ത് കബഡി കളിക്കുകയായിരുന്നവര്‍ക്ക് തോടിന് സമീപം ചെരിപ്പ് മാത്രം കണ്ടതോടെ സംശയമായി. ഇവര്‍ വലിയ കമ്പെടുത്ത് ചാലില്‍ കുത്തിനോക്കിയപ്പോള്‍ മൃതദേഹം തടയുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ തോട്ടില്‍ ഇറങ്ങി മുങ്ങിത്തപ്പി ഇരുവരുടെയും മൃതദേഹം കരക്കത്തെിച്ചു. നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments