HomeAround Keralaമരിച്ചെന്ന് കരുതി യുവതി ഭർത്താവിന്റെ മൃതദേഹം സംസ്കരിച്ചു; ഒരു വര്‍ഷത്തിന് ശേഷം ഒരു ദിവസം രാവിലെ...

മരിച്ചെന്ന് കരുതി യുവതി ഭർത്താവിന്റെ മൃതദേഹം സംസ്കരിച്ചു; ഒരു വര്‍ഷത്തിന് ശേഷം ഒരു ദിവസം രാവിലെ സംഭവിച്ചത്….

ഒരു വര്‍ഷം മുന്‍പ് ഭർത്താവിന്റേതെന്നു കരുതി സംസ്‌കരിച്ചത് മറ്റാരുടെയോ മൃതദേഹമാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത് മരിച്ചുപോയെന്ന് കരുതിയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍. ജപ്പാനിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് വീട്ടമ്മ പരാതി നല്‍കിയത്. തുടര്‍ന്ന് ജൂണില്‍ ടോക്കിയോയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം വീട്ടമ്മ തിരിച്ചറിഞ്ഞതോടുകൂടി പോലീസ് ഇയാളുടെ മരണവിവരം സ്ഥിരീകരിക്കുകയും തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്‌തു.

എന്നാല്‍ ഇയാള്‍ തിരിച്ചെത്തിയതോടുകൂടി അതേസമയത്ത് കാണാതായ മറ്റാരുടെയോ മൃതദേഹമാണ് സംസ്‌കരിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്തി ശരീരാവശിഷ്ടങ്ങള്‍ അവര്‍ക്ക് കൈമാറുകയുണ്ടായി. അതേസമയം തിരിച്ചെത്തിയ ആള്‍ ഇത്രയും നാള്‍ എവിടെ ആയിരുന്നെന്നു വെളിപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments