HomeAround Keralaമാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ ലോക്ക് ഡൗണിൽ കുടുങ്ങി: മുൻ കാമുകിയെ വിവാഹം ചെയ്ത് ഭർത്താവിന്റെ...

മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യ ലോക്ക് ഡൗണിൽ കുടുങ്ങി: മുൻ കാമുകിയെ വിവാഹം ചെയ്ത് ഭർത്താവിന്റെ പ്രതികാരം !

മാതാപിതാക്കളെ കാണാന്‍ പോയ ഭാര്യയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടങ്ങിവരാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രോക്ഷാകുലനായ ഭര്‍ത്താവ് തന്റെ മുന്‍ കാമുകിയെ വിവാഹം കഴിച്ചു എന്നതാണ്.
ബിഹാറിലെ പാലിഗഞ്ചില്‍ ധീരജ് കുമാറിന്റെ വിവാഹം ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു.
ലോക്ക് ഡൗണ്‍പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഭാര്യ ദുലിന്‍ ബസാറിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. തുടര്‍ന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ തന്നെ തുടരേണ്ടി വന്നു. ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ തിരികെ വരാമെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ലോക്ക് ഡൗണ്‍ തുടരുമെന്ന് പ്രഖ്യാപനമുണ്ടായത്. ഇതോടെ പ്രതീക്ഷകള്‍ തെറ്റി. ഭാര്യയോട് മടങ്ങി വരണമെന്ന് ധീരജ് ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക് അതിന് സാധിച്ചില്ല. ഇതോടെ ധീരജ് കുമാര്‍ തന്റെ മുന്‍ കാമുകിയെ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments