HomeAround KeralaErnakulamകൊച്ചിയിൽ നിന്നും ലെസ്സി കുടിക്കുന്നവർ ഇതുകൂടി അറിയുക: നഗരത്തിലെ ലെസ്സി ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്.....

കൊച്ചിയിൽ നിന്നും ലെസ്സി കുടിക്കുന്നവർ ഇതുകൂടി അറിയുക: നഗരത്തിലെ ലെസ്സി ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്…..

കൊച്ചിയിലെ ലെസ്സി ഗോഡൗണിൽ റെയ്ഡ്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വ്യത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികളാണ് ഇവിടെ ഉണ്ടായിരുന്നത്. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ കൃത്രിമ പൊടികള്‍ ചേര്‍ത്ത ലസ്സി പിടികൂടിയത്. കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി വിസർജ്യവുമെല്ലാം കണ്ടെത്തി.

10 ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി തുടങ്ങാന്‍ ബെംഗലുരു ആസ്ഥാനമായ ലസ്സി ഷോപ്പ് ഉടമകള്‍ ഈടാക്കുന്നത്. ആ നിലയ്ക്ക് നിരവധിയാളുകള്‍ ഇവയുടെ ഫ്രാഞ്ചൈസികള്‍ തുടങ്ങുകയായിരുന്നു. കൊച്ചിയില്‍ മാത്രം 60ലേറെ ലസ്സി ഷോപ്പുകളുണ്ടെന്നാണ് കണക്ക്. ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്ട്രേഷന്‍ നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ആ ലസ്സികള്‍ എവിടെയാണ് ഉണ്ടാക്കുന്നത് എന്ന അന്വേഷണത്തിലാണ് ഗോഡൗണ്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനുള്ളില്‍ കണ്ട്ത് താര്‍ത്തും വൃത്തിഹീനമായ കാഴ്ചകളായിരുന്നു. ഫുഡ് സേഫ്റ്റി വകുപ്പ് സാമ്ബിളുകള്‍ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍മെന്റ് പറഞ്ഞു. അടുത്തിടെ നിരവധി ലസ്സി ഷോപ്പുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയിലാണ് കൂടുതലും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments