HomeAround KeralaErnakulamപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പെൺകുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പെൺകുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ ചേന്നമംഗലം സ്വദേശികളായ സരിത, ജിബി എന്നിവരാണ് അറസ്റ്റിലായത്. സരിതയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു ജിബി. ഇതുമൂലം ഭര്‍ത്താവും ഇളയമകളും വീട് വിട്ടു പോയി തനിച്ചാണ് താമസിക്കുന്നത്. സരിതക്കും 14 വയസ്സുകാരിയായ മകള്‍ക്കുമൊപ്പം വീട്ടില്‍ താമസമാക്കിയിരുന്ന ജിബി മദ്യം നല്‍കി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മയും ഇതിന് കൂട്ട് നിന്നു. പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടുവെന്ന പിതാവിന്റെ പരാതിയെത്തുര്‍ന്നാണ് പൊലീസ് കേസെടുത്തത്. പൊലീസിന് പിടി നല്‍കാതെ ഒളിവില്‍പ്പോയ പ്രതിയെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് പിടികൂടിയത്. ഇയാള്‍ സരിതയെ കാണാനെത്തിയപ്പോള്‍ നാട്ടുകാര്‍ വീട് വളഞ്ഞു പിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments