HomeAround KeralaErnakulamമലയാളി യുവ ദമ്പതികൾ മദ്യ ലഹരിയിൽ ഫേസ്ബുക്ക് ലൈവിൽ കാട്ടിക്കൂട്ടിയത് !! സംഭവം കൊച്ചിയിൽ !

മലയാളി യുവ ദമ്പതികൾ മദ്യ ലഹരിയിൽ ഫേസ്ബുക്ക് ലൈവിൽ കാട്ടിക്കൂട്ടിയത് !! സംഭവം കൊച്ചിയിൽ !

കൊച്ചി: ആധുനിക സംവിധാനങ്ങള്‍ മനുഷ്യന്റെ നന്മയ്ക്കായും ,ഉയര്‍ച്ചക്കായും ഉപയോഗിക്കുവാനുള്ള തിരിച്ചറിവില്ലാതെയാകുന്ന മനുഷ്യന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇത്. എന്തിനും ഏതിനും ലൈവ് എന്ന പ്രവണത ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് മലയാളികള്‍ക്കിടയില്‍ മാത്രമാണ്. യാത്രകളും, പൊതുപരിപാടികളും മറ്റും അപ്പപ്പോള്‍ തങ്ങളുടെ സൗഹൃദങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ലൈവ് ഓപ്ഷന്‍ ഉപയോഗിക്കുന്നത്. അത്തരമൊരു ഫേസ്ബുക്ക് ലൈവ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

മലയാളി ദമ്പതികളാണ് തങ്ങളുടെ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലൈവിട്ടത്. സോഷ്യല്‍മീഡിയയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ് ഈ വീഡിയോ. ഭാര്യയും ഭര്‍ത്താവുമൊത്തുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആദ്യം ഇവര്‍ ഭക്ഷണം കഴിക്കുന്ന രംഗങ്ങളും അപ്പോള്‍ തന്നെ യുവാവ് ഭാര്യയെ മോശമായി ഉപയോഗിക്കുന്ന രംഗങ്ങളുമാണ് ഉള്ളത്. പിന്നാലെ കിടപ്പറയിലെ രംഗങ്ങളും വീഡിയോയില്‍ ഉണ്ട്.

നിങ്ങള്‍ എന്താണ് കാണിക്കുന്നത്, ഇതൊന്നും ശരിയല്ല തുടങ്ങിയ കമന്റുകള്‍ സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയെങ്കിലും ദമ്പതികള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. മദ്യലഹരിയിലാണ് ഇവരുടെ സാഹസപ്രവൃത്തിയെന്നാണ് സൂചന. ഇതുകണ്ട ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്. സ്വന്തം ഭര്‍ത്താവിനോടൊത്തു പോലും ലൈംഗികയില്‍ ഏര്‍പ്പടുന്ന സമയത്ത് ക്യാമറയുള്ള ഉപകരണങ്ങള്‍ ഒഴിവാക്കുവാന്‍ പറയാനുള്ള തന്‍േറടം സ്ത്രീകളില്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്.

എങ്ങോട്ടാണ് യാത്ര എന്നത് നാമോരോരുത്തരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയിരക്കണക്കിനു പേര്‍ക്ക് തത്സമയം കാണത്തക്ക വിധത്തില്‍ തങ്ങളുടെ ലൈംഗിക ദൃശ്യങ്ങളുടെ വിരുന്നൊരുക്കല്‍ ഒരു പക്ഷേ സോഷ്യല്‍ മീഡിയ ഉപയോഗത്തിലുള്ള അറിവില്ലായ്മയോ, അല്ലെങ്കില്‍ ധനസമ്പാദനമോ മറ്റെന്തും ആകാം. ദൈനം ദിന വാര്‍ത്തകളില്‍ നിരവധിയായ ചൂഷണ വാര്‍ത്തകള്‍ കണ്ടുകൊണ്ടേയിരിക്കുന്ന നാം അറിഞ്ഞു കൊണ്ട് ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. എന്തുതന്നെ ആയാലും മലയാളിയുടെ സാമൂഹ്യമാധ്യമ യാത്ര അത്യന്തം അപകടകര മാണെന്നതില്‍ തര്‍ക്കമില്ല.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments