ഹോട്ടലുകളിലെയും റെഡിമെയ്ഡ് ഷോപ്പുകളിലെയും ബാത്ത് റൂമുകളിലും ട്രെയൽ റൂമുകളിലും ഒളി ക്യാമറകൾ കണ്ടെത്തി എന്ന വാർത്തകൾ പത്രങ്ങളിൽ വരാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലും ബാത്ത് റൂമിൽ ഒളി ക്യാമറ കണ്ടെത്തി. കൊച്ചി ഭക്ഷണ ശാലയിലെ ശുചിമുറിയാലായിരുന്നു ഒളി ക്യാമറ കണ്ടെത്തിയത്. എറണാകുളം ജില്ലാ കോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് സംഭവം. വ്യാഴാഴ്ച ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് ഒളി ക്യാമറ കണ്ടെത്തിയത്. യുവതി ബാത്ത് റൂമിലെത്തിയപ്പോഴായിരുന്നു മൊബൈൽഫോൺ കാണുകയായിരുന്നു. ഇത് നോക്കിയപ്പോഴാണ് ക്യാമറ ഓണായി കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.
ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ യുവതി കൈകാര്യം ചെയ്തു.
എറണാകുളത്തെ ജില്ലാകോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് ഈ സംഭവം അരങ്ങേറിയത്. ബാത്രൂമില്‍ ക്യാമറ കണ്ട യുവതി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫോണ്‍ തന്റേതാണെന്ന വെളിപ്പെടുത്തലുമായി ഫിറോസ് വന്നത്. ഇതോടെ എത്തിയ പോലീസ് അസം സ്വാദേശിയായ ഇയാളെ അറസ്റ്റ് ചെയതു നീക്കി. ഇയാളെ കോടതിയില്‍ ഹാജരാക്കി.