HomeAround KeralaErnakulamപ്രണയനൈരാശ്യം ! തൃപ്പൂണിത്തുറയില്‍ കോളേജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് യുവാവ് ചെയ്തത് !!

പ്രണയനൈരാശ്യം ! തൃപ്പൂണിത്തുറയില്‍ കോളേജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോട് യുവാവ് ചെയ്തത് !!

ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ തൃപ്പൂണിത്തുറയില്‍ കോളേജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് യുവാവ് ചാണകവെള്ളം ഒഴിച്ചു. 19വയസ്സുകാരന്‍ ആഷിഖാണ് പെണ്‍ക്കുട്ടിയുടെ നേര്‍ക്ക് ചാണകവെള്ളം ഒഴിച്ചത്.തൃപ്പുണിത്തുറ ഗവ.പാലസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കോളേജിലെ ഓണാഘോഷത്തിനായി കേരളീയ വസ്ത്രമണിഞ്ഞ് വന്ന പെണ്‍കുട്ടിയുടെ നേര്‍ക്കാണ് ആഷിഖ് ചാണകവെള്ളം ഒഴിച്ചത്.

പ്രണയനൈരാശ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടി വരുന്നതും കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു ആഷിഖ്. പെണ്‍കുട്ടി കരഞ്ഞതോടെ ആളുകള്‍ ഓടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആഷിഖിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments