HomeAround KeralaAlappuzhaസ്‌റ്റേഷനില്‍നിന്ന്‌ ഇറങ്ങിയോടിയ മോഷണക്കേസിലെ പ്രതിയെ പോലീസുകാര്‍ സാഹസികമായി പിടികൂടി

സ്‌റ്റേഷനില്‍നിന്ന്‌ ഇറങ്ങിയോടിയ മോഷണക്കേസിലെ പ്രതിയെ പോലീസുകാര്‍ സാഹസികമായി പിടികൂടി

മാരാരിക്കുളം: പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ ഇറങ്ങിയോടിയ മോഷണക്കേസിലെ പ്രതിയെ പോലീസുകാര്‍ പിന്തുടർന്ന് അതിസാഹസികമായി പിടികൂടി. സുഹൃത്ത്‌ മലപ്പുറം പൂക്കോട്‌ പുല്ലന്‍ ഹൗസില്‍ റിയാസി (20) നൊപ്പമാണ്‌ മുഹമ്മദ്‌ സഫീർ (19) മണ്ണഞ്ചേരി ഗവ. ഹൈസ്‌ക്കൂളില്‍ മോഷണം നടത്താന്‍ എത്തിയത്. മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടിയ ഇവരെ ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെ വിരലടയാള പരിശോധന നടത്തുമ്പോള്‍ സ്‌റ്റേഷന്റെ മുകളിലത്തെ നിലയിലേയ്‌ക്ക്‌ ഓടിക്കയറി സാഹസികമായി താഴേയ്‌ക്ക്‌ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ്‌ സഫീര്‍ മുന്നിലും പോലീസ്‌ പിന്നിലുമായി ഏറെദൂരം ഓടിയെങ്കിലും സഫീറിനെ കുളത്തിലിട്ട്‌ പിടികൂടി. വിവിധ മോഷണക്കേസുകളില്‍ പ്രതികളാണ്‌ എന്ന്‌ സംശയിക്കുന്ന ഇവര്‍ ടൂറിസം നഗരം എന്ന കാഴ്‌ചപ്പാടിലാണ്‌ ആലപ്പുഴയിലെത്തിയത്‌.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments