HomeAround KeralaAlappuzhaപുതിയ വീട് പണി തീരുംമുൻപേ ബാങ്ക് ജപ്തി ചെയ്തു; പ്രായപൂർത്തിയായ പെൺമക്കളുമായി ബിജു തെരുവോരത്ത്

പുതിയ വീട് പണി തീരുംമുൻപേ ബാങ്ക് ജപ്തി ചെയ്തു; പ്രായപൂർത്തിയായ പെൺമക്കളുമായി ബിജു തെരുവോരത്ത്

ലോണെടുത്ത്‌ നിര്‍മിച്ച വീട്‌ പണിതീരും മുമ്പ്‌ ബാങ്ക്‌ ജപ്‌തിചെയ്‌തതോടെ വൃദ്ധ മാതാപിതാക്കളും പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം പെരുവഴിയില്‍. ആറ്റുനോറ്റ്‌ പണിതവീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ പടിയിറങ്ങേണ്ട ഗതികേടിലാണ് ഈ കുടുംബം. എടത്വാപഞ്ചായത്ത്‌ അഞ്ചാം വാര്‍ഡില്‍ കളപ്പുരയ്‌ക്കല്‍ചിറ ബിജുവിന്റെ കുടുംബവീടാണ്‌ ജപ്‌തിചെയ്‌തത്‌. എച്ച്‌.ഡി.എഫ്‌.സി. തിരുവല്ല ശാഖയില്‍നിന്ന്‌ 2010-ല്‍ വീടുനിര്‍മാണത്തിനായി എടുത്ത 7,50,000 രൂപ തിരിച്ചടക്കാത്തതാണ്‌ ജപ്‌തിയില്‍ കലാശിച്ചത്‌. ഇതിനകം 3,75,000 രൂപ അടച്ചെങ്കിലും ജപ്‌തിയില്‍നിന്ന്‌ ഒഴിവായില്ല. കഴിഞ്ഞ ജൂണ്‍ ആറിന്‌ പോലീസിന്റെ സാന്നിധ്യത്തില്‍ ബാങ്ക്‌ ജപ്‌തി നടപടി തുടങ്ങുമ്പോള്‍ ഉച്ചഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കാതെയാണ്‌ വീട്ടുകാരെ പുറത്തിറക്കി വീടുപൂട്ടിയത്‌. വീടിന്റെ മുറ്റത്ത്‌ അടുപ്പുകൂട്ടി പാചകം ചെയ്‌തും വരാന്തയില്‍ അന്തിയുറങ്ങുകയുമായിരുന്നു ഈ കുടുംബം. ഓഗസ്‌റ്റ്‌ പത്തിന്‌ മുമ്പ്‌ 3,55,997 രൂപ അടച്ചില്ലങ്കില്‍ ലേലനടപടിയിലേക്ക്‌ തിരിയാനാണ്‌ ബാങ്കിന്റെ തീരുമാനം.

 
ജനറല്‍ റിസര്‍വ്‌ എന്‍ജിനിയറായ ജോലിചെയ്‌തിരുന്ന ബിജു പാന്‍ക്രിയാസിസ്‌ രോഗബാധയെ തുടര്‍ന്ന്‌ ലക്ഷങ്ങള്‍ ചികിത്സക്കായി ചിലവഴിക്കേണ്ടിവന്നു. ബാങ്ക്‌ ജപ്‌തിയെ തുടര്‍ന്ന്‌ വൃദ്ധരായ മാതാപിതാക്കളേയും പ്രായപൂര്‍ത്തിയായ പെണ്‍മക്കളേയും കയറ്റിക്കിടത്താന്‍ സ്വന്തക്കാര്‍ പോലും തയാറായില്ല. രാത്രിയില്‍ വരാന്തയില്‍ അന്തിയുറങ്ങുന്ന പെണ്‍മക്കള്‍ക്ക്‌ ബിജുവും ഭാര്യ സുശീലയും ഒരുപോള കണ്ണടക്കാതെ കാത്തിരിക്കുകയാണ്‌. പഞ്ചായത്ത്‌ അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ജനപ്രതിനിധികളും കൈയൊഴിഞ്ഞു. ജപ്‌തിയായ വീട്‌ ലേലത്തിലാകുന്നതോടെ പെരുവഴിയിലാകുന്ന കുടുംബം അത്മഹത്യവക്കിലാണ്‌. സര്‍ക്കാരോ, സന്നദ്ധ സംഘടനകളോ ഈ കുടുംബത്തിന്റെ രോദനം നേരില്‍കണ്ട്‌ സഹായഹസ്‌തം നീട്ടുമെന്ന്‌ പ്രത്യാശയിലാണ്‌ നാട്ടുകാര്‍. ബന്ധപ്പെടേണ്ട നമ്പര്‍: 9539519340.

ബിസ്കറ്റ് വാങ്ങിയ 15 രൂപ തിരിച്ചുകൊടുക്കാൻ താമസിച്ചു; ദലിത് ദമ്പതികളെ കടയുടമ വെട്ടിക്കൊന്നു

സ്ത്രീകൾ സൂക്ഷിക്കുക; വെറുതെ കെട്ടിപ്പിടിച്ചാൽ പോലും നിങ്ങൾ ഗർഭിണിയായേക്കും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments