HomeAround KeralaAlappuzhaകല്യാണപ്പന്തലില്‍നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക്

കല്യാണപ്പന്തലില്‍നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക്

പുന്നപ്ര: വിവാഹപ്പന്തലില്‍നിന്ന് ഇറങ്ങി വരന്റെ കൈപിടിച്ച് വലതുകാല്‍ വച്ച് കയറിയത് പോളിങ് ബൂത്തിലേക്ക്. പറവൂര്‍ താഴ്ചയില്‍ വീട്ടില്‍ നാഗപ്പച്ചെട്ടിയാരുടെയും ഓമനയുടെയും മകള്‍ ശ്യാമിലിയാണ് കല്യാണവേഷത്തില്‍ പോളിങ് ബൂത്തിലെത്തിയത്. ഫോര്‍ട്ട് കൊച്ചി മലയില്‍ വീട്ടില്‍ ജഗദീഷുമായുള്ള വിവാഹശേഷമാണ് ശ്യാമിലി വോട്ടുചെയ്യാനായി സ്‌കൂളിലെത്തിയത്. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡില്‍പ്പെട്ട ശ്യാമിലിക്ക് കല്യാണദിനത്തില്‍ തന്നെ വോട്ടവകാശം വിനിയോഗിക്കാനായത് ജീവിതത്തിലെ വേറിട്ട അനുഭവമായി. പറവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു ശ്യാമിലിക്ക് വോട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments