HomeAround Keralaപുലർച്ചെ നടന്നുപോയ യുവതിയെ മുഖം മറച്ച് പിന്നാലെയെത്തി കടന്നുപിടിച്ചു; തിരുവനന്തപുരത്ത് നിരവധി കേസിലെ പ്രതിയായ 27...

പുലർച്ചെ നടന്നുപോയ യുവതിയെ മുഖം മറച്ച് പിന്നാലെയെത്തി കടന്നുപിടിച്ചു; തിരുവനന്തപുരത്ത് നിരവധി കേസിലെ പ്രതിയായ 27 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം പഴവങ്ങാടി ഭാഗത്ത് മുഖംമറച്ച്‌ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. പൂന്തുറ ഐ.ഡി.പി കോളനി സ്വദേശി ടോണിയെയാണ് (27) അറസ്റ്റ് ചെയ്തത്. നൂറിലധികം കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. ഈ മാസം പത്തിന് പുലര്‍ച്ച അട്ടക്കുളങ്ങരയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ താമസസ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്ന യുവതിയെ ഇയാള്‍ പിന്തുടര്‍ന്നെത്തി കടന്നുപിടിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട് അസി. കമീഷണര്‍ എസ്. ഷാജിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഫോര്‍ട്ട് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ രാകേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഭിജിത്ത്, ശ്രീജേഷ്, വിനോദ് അനു എസ്.നായര്‍, സി.പി.ഒമാരായ രാമു, അനുരാജ്, വിനോദ്, സാബു, രഞ്ജിത്ത്, ജീത് കുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments