HomeHealth Newsഅർബുദത്തെ വരെ തടയും ഈ അത്ഭുത പച്ചക്കറി; ഇനിയും അറിയില്ലേ ഇതിന്റെ മാന്ത്രിക ശക്തി !

അർബുദത്തെ വരെ തടയും ഈ അത്ഭുത പച്ചക്കറി; ഇനിയും അറിയില്ലേ ഇതിന്റെ മാന്ത്രിക ശക്തി !

ആരോഗ്യ ഗുണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പാവയ്ക്ക. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസായും തോരനായും ദിവസവും കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്.

സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്. ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. പാവയ്ക്കയിലുളള ആന്റി മൈക്രോബിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. പാവയ്ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്.

ഇരുമ്ബ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മുഖക്കുരു മാറാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് പാവയ്ക്ക. കൂടാതെ ചര്‍മത്തിലെ അണുബാധകള്‍ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. അര്‍ബുദ രോഗികള്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും. പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെ തന്നെ കാലറി വളരെ കുറവാണ് പാവയ്ക്കയില്‍ അതിനാല്‍ അമിതവണ്ണം കുറയാന്‍ പാവയ്ക്ക ദിവസവും കഴിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments