HomeHealth Newsബ്ലാക്ക്, വൈറ്റ് ഫംഗസിനു പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും: ഏറ്റവും മാരകമെന്നു വിദഗ്ധർ ! ലക്ഷണങ്ങൾ...

ബ്ലാക്ക്, വൈറ്റ് ഫംഗസിനു പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും: ഏറ്റവും മാരകമെന്നു വിദഗ്ധർ ! ലക്ഷണങ്ങൾ അറിയാം:

രാജ്യത്ത് ആദ്യമായി യെല്ലോ ഫംഗസ് കേസ്റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സാധാരണയായി ഉരഗ വർഗങ്ങളിൽ ആണ് എല്ലാ ഫംഗസ് ബാധ കണ്ടുവരുന്നത്. എന്നാൽ മനുഷ്യരിൽ
ശുചിത്വക്കുറവോ ശുദ്ധമല്ലാത്ത ഭക്ഷണോ കഴിക്കുന്നത് രോഗബാധയ്ക്ക് കാരണമായേക്കാം.
മാത്രമല്ല ഹീറോയുടെ അമിത ഉപയോഗവും ഈ രോഗം വരുത്താൻ കാരണമാകുന്നു. യെല്ലോ ഫംഗസ് ബാധ മറ്റ് രണ്ട് അണുബാധയേക്കാൾ മാരകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്ലാക്ക്-വൈറ്റ് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ നീർവീക്കം, മുഖത്തെ നിറംമാറ്റം, കാഴ്ച കുറയൽ, ഇരട്ടദൃഷ്ടി, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമ, തലവേദന തുടങ്ങിയവയാണെങ്കിൽ യെല്ലോ ഫംഗസിന് ആന്തരിക പ്രശ്നങ്ങളാണ് കൂടുതലുള്ളത്. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഇതിന്റെ ഭാഗമായുണ്ടാവുന്ന ഭാരക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ രോഗസൂചനകൾ മൂർച്ഛിച്ചാൽ ആന്തരിക രക്തസ്രാവത്തിലേക്കും അവയവങ്ങൾ പ്രവർത്തന രഹിതമാവുന്ന സാഹചര്യത്തിലേക്കും നയിച്ചേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

രോഗം ബാധിച്ചവരുടെ കണ്ണുകള്‍ കുഴിയാനും അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകാനും ക്രമേണ ശരീരത്തിലെ കോശങ്ങള്‍ക്കോ അവയവങ്ങള്‍ക്കോ നാശം വരാനും സാദ്ധ്യതയുണ്ട്. ആന്റി ഫംഗല്‍ ഡ്രഗായ ആംഫോടെറിസിന്‍ ബി ആണ് രോഗത്തിന് നിലവിൽ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments