HomeHealth Newsഇനി നിങ്ങളുടെ പ്രിയപ്പെട്ടവരെ ഒന്നു കെട്ടിപ്പിടിക്കൂ; ആലിംഗനത്തിന്റെ ആ ആരോഗ്യ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു ശാസ്ത്രലോകം !

ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരെ ഒന്നു കെട്ടിപ്പിടിക്കൂ; ആലിംഗനത്തിന്റെ ആ ആരോഗ്യ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു ശാസ്ത്രലോകം !

സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയുമെല്ലാം ഒരു പ്രകടനമാണ് ആലിംഗനം ചെയ്യുന്നത്, അഥവാ ഒന്നു കെട്ടിപ്പിടിയ്ക്കുന്നത്. എന്നാൽ, ആലിംഗനത്തിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ.

ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. ഹൃദയമിടിപ്പു കൂടും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും.

നിങ്ങളുടെ മനസിന്റെ ഭയമകറ്റാന്‍, മനസിന് സുരക്ഷിതത്വവും ശാന്തിയും പ്രദാനം ചെയ്യാന്‍ ആലിംഗനത്തിനു കഴിയും.

ഹൈ ബിപി കുറയ്ക്കാന്‍ ഒരു കെട്ടിപ്പിടിത്തത്തിനു കഴിയും. ഈ വഴി പരീക്ഷിച്ചു നോക്കൂ. ആലിംഗനത്തിലൂടെ നിങ്ങളുടെ സ്ട്രസ്, ടെന്‍ഷന്‍ എന്നിവയെല്ലാം കുറയും. ഇത് പല അസുഖങ്ങളും ഇല്ലാതാക്കും.

രോഗശാന്തിയ്ക്കും ആലിംഗനം സഹായിക്കും. ഇത് നമ്മോടുള്ള മറ്റൊരാളുടെ കരുതലാണ് കാണിയ്ക്കുന്നത്. മനസിനേയും ഇതുവഴി ശരീരത്തേയും ഇതു സുഖപ്പെടുത്തും.

ആലിംഗനം തലച്ചോറിനെ സ്വാധീനിയ്ക്കുന്നു. ഇത് നിങ്ങളിലെ പൊസറ്റീവിറ്റിയെ വര്‍ദ്ധിപ്പിയ്ക്കും. ഇത് ശരീരത്തിലെ ഓക്‌സിടോസിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. മോശം മൂഡു മാറ്റും. വിഷാദമകറ്റും. സന്തോഷവും ഊര്‍ജവും ലഭിയ്ക്കും. ആലിംഗനത്തിലൂടെ സെറാട്ടോനില്‍ തോത് വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

നിങ്ങളിലെ കലുഷിതമായ മനസിനെ ശാന്തമാക്കാന്‍ ഒരു ആലിംഗനത്തിനു കഴിയും. ആലിംഗനം മസിലുകളെ അയയ്ക്കന്നു. ശരീരവേദന കുറയാന്‍ ഇത് സഹായിക്കും. നാഡീവ്യവസ്ഥയുടെ ബാലന്‍സിന് ആലിംഗനം സഹായിക്കും.

ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാനും ആലിംഗനത്തിനു കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments