HomeMake It Modernഈ സ്ഥലങ്ങളില്‍ മറുകുള്ള സ്ത്രീകള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും; ഇതാ സ്ത്രീശരീരത്തിലെ ആ ഭാഗ്യ...

ഈ സ്ഥലങ്ങളില്‍ മറുകുള്ള സ്ത്രീകള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും; ഇതാ സ്ത്രീശരീരത്തിലെ ആ ഭാഗ്യ മറുകുകൾ…..

ഭാഗ്യവും നിര്‍ഭാഗ്യവും നമുക്ക് നിര്‍വചിക്കാന്‍ കഴിയില്ല. എന്നാല്‍ ചില ശരീരശാസ്ത്ര ലക്ഷണങ്ങള്‍ക്ക് നമ്മുടെ ജീവിതത്തിലെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും കുറിച്ച് പ്രവചിയ്ക്കാന്‍ കഴിയും. ശരീരത്തിലെ ചില മറുകുകള്‍ ഭാഗ്യത്തിനു കാരണമാകും എന്നാണു വിശ്വാസം.സ്ത്രീകള്‍ക്കു ഭാഗ്യം കൊണ്ടു വരുന്ന മറുകുകള്‍ ഇവയാണ്:

നെറ്റിയില്‍ മറുകുള്ള സ്ത്രീകള്‍ക്കു സാന്പത്തിക നേട്ടം കൂടുതലായിരിക്കും. ഏതു കാര്യത്തിലും ഇവര്‍ക്കു ഭാഗ്യം കൂട്ടുണ്ടാകും.

താടിയില്‍ മറുകുള്ളവരാണെങ്കില്‍ ബിസിനസ്സില്‍ വിജയം കൊയ്യുന്നവരായിരിക്കും. എല്ലാവരോടും ഒരു പോലെ ഇടപെടാനും കാര്യങ്ങള്‍ നേര്‍വഴിയ്ക്ക് നടത്താനുും കഴിവുള്ളവരായിരിക്കും.

പുരികത്തിനു നടുവിലോ പുരികത്തിന് അരികിലോ മറുകുണ്ടെങ്കില്‍ ഇവരുടെ വിവാഹജീവിതവും കുടുംബജീവിതവും വിജയമായിരിക്കും.

ചുണ്ടിനു മുകളിലായി മറുകുള്ളവരാണെങ്കില്‍ ജീവിതത്തില്‍ ആരോഗ്യപരമായി മുന്നിലായിരിക്കും ഇവര്‍. മാത്രമല്ല വിദേശരാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കാനും സ്ഥിരതാമസമാക്കാനും ഉള്ള സാധ്യത ഇവര്‍ക്കുണ്ട്.

കണ്ണിനടുത്തു മറുകുള്ള സ്ത്രീകള്‍ ദയയും കരുണയും ഉള്ളവരായിരിക്കും.

മൂക്കിനു മുകളില്‍ മറുകുള്ള സ്ത്രീകള്‍ കിടപ്പറയില്‍ മിടുക്കരായിരിക്കും. കുടുംബ ജീവിതത്തില്‍ ഉണ്ടാകുന്ന എത്ര വലിയ പ്രശ്നവും ഇവര്‍ നിഷ്പ്രയാസം പരിഹരിക്കും.

കഴുത്തില്‍ മറുകുള്ള സ്ത്രീകളാണെങ്കില്‍ നല്ല ശബ്ദത്തിനുടമകളായിരിക്കും ഇവര്‍. എന്നാല്‍ മുന്‍കോപം ഇവരുടെ കൂടപ്പിറപ്പായിരിക്കും. പക്ഷേ മുന്‍കോപത്തേക്കാള്‍ സ്‌നേഹമായിരിക്കും ഇവരെ നയിക്കുന്നതും.

തോളില്‍ മറുകുള്ളവരാണെങ്കില്‍ ബുദ്ധിയുള്ളവരും അസാമാന്യ ധൈര്യത്തിനും ഉടമകളായിരിക്കും ഇവര്‍. ഇത് തന്നെയാണ് പലപ്പോഴും ഇവരെ ഉന്നതിയിലേക്ക് നയിക്കുന്നതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments