HomeHealth Newsജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന മുറിവുകൾ മറ്റ്‌ മുറിവുപോലല്ല, സൂക്ഷിക്കുക !

ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന മുറിവുകൾ മറ്റ്‌ മുറിവുപോലല്ല, സൂക്ഷിക്കുക !

”എനിക്കു വയ്യായ്യേ…” സിസേറിയനു ശേഷം ആദ്യമായി ബാത്ത്‌റൂമില്‍ പോകുന്ന ഏതൊരു സ്‌ത്രീയും ഇങ്ങനെ നിലവിളിച്ചു പോകും. സിസേറിയന്‍ അവശേഷിപ്പിക്കുന്ന മുറിവുകളുടെ വേദന അത്രയും വലുതാണ്‌. മറ്റ്‌ അവയവങ്ങളില്‍ മുറിവു വരുന്നതു പോലല്ല ഗുഹ്യഭാഗത്തുണ്ടാകുന്ന മുറിവുകള്‍. ഭയങ്കരമായി പേടിക്കേണ്ട കാര്യമല്ലെങ്കിലും ആ മുറിവുകള്‍ക്ക്‌ അതീവ ശ്രദ്ധ കൊടുത്തേ മതിയാവൂ. മുന്‍പ്‌ പ്രസവിച്ചിട്ടുള്ളവരെ അപേക്ഷിച്ച്‌ ആദ്യപ്രസവമാണെങ്കില്‍ ഇത്‌ അഞ്ചാറുമടങ്ങു കൂടുതലുമാവും. കാരണം കുഞ്ഞിന്റെ തല പുറത്തേക്കു വരുമ്പോള്‍ മര്‍മ്മഭാഗത്ത്‌ സമ്മര്‍ദ്ദം വരുന്നുണ്ട്‌. ആദ്യപ്രസവമാകുമ്പോള്‍ പേശികളുടെ വികാസവും പ്രശ്‌നമാവും. ഇതു തടയാനാണ്‌ പ്രസവസമയത്ത്‌ ഗുഹ്യഭാഗം മരവിപ്പിച്ച്‌ മുറിവുണ്ടാക്കുന്നതും പ്രസവാനന്തരം ഇത്‌ തുന്നി ശരിയാക്കുന്നതും. ഇതിന്‌ Episiotomy എന്നു പറയും.
കീറലുകള്‍ പലവിധം

ഫസ്‌റ്റ്ഡിഗ്രി – യോനിയുടെ പുറകറ്റത്തുള്ള ത്വക്കുമാത്രമായിരിക്കും പിഞ്ഞിപ്പോകുന്നത്‌. സെക്കന്‍ഡ്‌ ഡിഗ്രി – ത്വക്കിനോടൊപ്പം തൊട്ടു താഴെ തലത്തിലുള്ള മാംസപേശികളും കീറിപ്പോകുന്നു.
ഉപസ്‌ഥാശയത്തിലെ താഴെ ഭിത്തിയിലെ പ്രധാന മാംസപേശിയുടെ നാരുകള്‍ കീറിപ്പോകുന്നത്‌ പ്രസവം കഴിയുമ്പോള്‍ തന്നെ അടുപ്പിച്ച്‌ തുന്നി ശരിയാക്കിയില്ലെങ്കില്‍ അണുബാധയുണ്ടാക്കും.
പില്‍ക്കാലത്ത്‌ ഗര്‍ഭാശയമുഖമോ ഗര്‍ഭാശയമോ പുറത്തേക്കു തള്ളിവരാന്‍ വഴിയൊരുക്കുകയും ചെയ്യും. തേഡ്‌ ഡിഗ്രി-ചര്‍മ്മവും മാംസപേശികളും കടന്ന്‌ റെക്‌ടത്തിലേക്കെത്തുന്ന കീറല്‍.
ഫോര്‍ത്ത്‌ ഡിഗ്രി-യോനീമുഖത്തേക്കുകൂടി നീങ്ങിയാല്‍ വേദനയും അണുബാധയും വരുമെന്നതൊഴിച്ച്‌ ഫോര്‍ത്ത്‌ ഡിഗ്രി കീറലുകള്‍ നിസാരമാണ്‌, പക്ഷേ ഈ മുറിവുകള്‍ തീര്‍ച്ചയായും തുന്നിച്ചേര്‍ക്കണം.
ഫിഫ്‌ത്ത് ഡിഗ്രി- ഉടനടി ചികിത്സിച്ചില്ലെങ്കില്‍ കീഴ്‌ശ്വാസത്തിനും മലവിസര്‍ജ്‌ജനത്തിനും പിടുത്തമില്ലാതാവും. ഫോഴ്‌സെപ്‌സ്‌ ഉപയോഗിച്ചുള്ള പ്രസവത്തിലും കുഞ്ഞിന്റെ തല പുറംതിരിഞ്ഞുതന്നെ ഇരുന്നാലും, പൃഷ്‌ഠം പ്രസവിച്ചുവരുന്ന കേസില്‍ ഒടുവിലായി പുറത്തേക്കുവരുന്ന തല വലിച്ചെടുക്കുമ്പോഴും ഇത്തരം കീറലുകള്‍ വരാന്‍ സാധ്യതയുണ്ട്‌.
ഫോഴ്‌സെപ്‌സ്‌ ഉപയോഗിച്ചു കുഞ്ഞിനെ എടുക്കുമ്പോഴാണ്‌ യോനിയില്‍ കീറലുകള്‍ക്ക്‌ സാധ്യത. ഗര്‍ഭാശയമുഖത്തെ കീറല്‍ ചിലപ്പോള്‍ യോനിയിലേക്ക്‌ വ്യാപിച്ച്‌ കടുത്ത രക്‌തസ്രാവം ഉണ്ടാകും.
ശരിയാക്കുന്ന രീതി
തുന്നി ശരിയാക്കുമ്പോള്‍ ഗര്‍ഭാശയത്തെ ചുറ്റി സ്‌ഥിതിചെയ്യുന്ന മൂത്രക്കുഴല്‍ (Ureter)അബദ്ധത്തില്‍ മുറിയാതിരിക്കാനും, തുന്നലില്‍ ഉള്‍പ്പെട്ടുപോയി പിന്നീട്‌ ഫിസ്‌റ്റുല ആകാതിരിക്കാനും വളരെ ശ്രദ്ധവേണം. ഉപസ്‌ഥാശയത്തിന്റെ വശങ്ങളിലേക്കു വ്യാപിച്ചാല്‍ അവിടെ രക്‌തം കെട്ടിക്കിടക്കാനും (Haematoma) ഉദരം തുറന്നോ (Laparoto my) തുളച്ചോ (Lapar oscopy) തന്നെ ശസ്‌ത്രക്രിയ വേണ്ടിവരും.
ഗര്‍ഭാശയമുഖത്തെ കീറല്‍

നീളമുള്ള കീറലുകള്‍ തുന്നി ശരിയാക്കിയില്ലെങ്കില്‍ ഗര്‍ഭാശയമുഖത്തെ സ്‌ഫിംഗ്‌ട്ടറിന്റെ കാര്യക്ഷമത കുറഞ്ഞ്‌ ഗര്‍ഭകാലത്ത്‌ വേദനയില്ലാത്ത സമയത്തും തുറന്നുപോകാനും ഗര്‍ഭമലസിപ്പോകാനും വഴിതെളിക്കും. പ്രശ്‌നം ആവര്‍ത്തിച്ചാല്‍ മുന്നോ നാലോ മാസമാകുമ്പോള്‍ ഗര്‍ഭാശയമുഖം തുന്നിക്കൂട്ടി വയ്‌ക്കേണ്ടിവരും. ഈ തുന്നല്‍ പ്രസവവേദന തുടങ്ങുമ്പോള്‍ മാത്രമാണ്‌ അഴിച്ച്‌ കളയുക.
ഉപസ്‌ഥാശയയത്തിന്‌ വട്ടം കുറവുള്ള സ്‌ത്രീയില്‍ പ്രസവസമയത്ത്‌ കുഞ്ഞിന്റെ തല വന്ന്‌ സമ്മര്‍ദ്ദം ചെലുത്തിയും, നാലഞ്ചുമാസത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രോസ്‌റ്റാഗ്ലാന്‍ഡില്‍ കുത്തിവയ്‌ക്കുമ്പോള്‍ ശക്‌തിയായ സങ്കോചനങ്ങള്‍ കൊണ്ടും ഗര്‍ഭാശയമുഖത്തിന്റെ ഭാഗം വട്ടത്തില്‍ വിട്ടുപോകാനും സാധ്യതയുണ്ട്‌.
ഗര്‍ഭാശയം വിണ്ടുകീറല്‍

പല പ്രസവങ്ങള്‍ കഴിയുമ്പോള്‍ ഗര്‍ഭാശയത്തിന്റെ മാംസപേശീഭിത്തിക്ക്‌ കട്ടികുറയും. വേദന വരുമ്പോള്‍, കുഞ്ഞിനെ പുറത്തേക്കു തള്ളാന്‍ ഗര്‍ഭാശയം ശക്‌തിയായി ഇടവിട്ട്‌ ഇടവിട്ട്‌ സങ്കോചിച്ചുകൊണ്ടിരിക്കും. വേദന തുടങ്ങുംവരെ സമയത്തിന്‌ ആശുപത്രിയില്‍ എത്താതിരുന്നാല്‍ തുന്നല്‍ വിട്ടുപോയി തുടങ്ങിയിട്ടു മാത്രം ഇതു സംഭവിക്കാം. ഇന്ന്‌ അടുക്കും ചിട്ടയുമുള്ള ഗര്‍ഭകാല പരിചരണവും സഹകരണവും ഈ മാരകപ്രശ്‌നം തുടച്ചുമാറ്റിയിട്ടുണ്ട്‌.
പൊള്ളലുകള്‍ (Burns)
1. രാസവസ്‌തുക്കള്‍
യോനിയില്‍ പൊള്ളലുകള്‍ വരുന്നതു സാധാരണയായി ഗര്‍ഭം അലസിപ്പിക്കാന്‍ ശക്‌തിയുള്ള രാസവസ്‌തുക്കള്‍ ( ലൈസോള്‍, പൊട്ടാസിയം പെര്‍മാംഗനേറ്റ്‌) ഉപയോഗിക്കുന്നതാണ്‌.
അലസിപ്പിക്കാന്‍ പറ്റില്ലെന്നു മാത്രമല്ല, യോനി മുഴുവന്‍ പൊള്ളിപ്പോയി കൂട്ടിമുട്ടി പിടുത്തങ്ങളുണ്ടായി യോനിയും ഗര്‍ഭാശയമുഖവും അടഞ്ഞുപോകാന്‍ ഇടയുണ്ട്‌. പ്ലാസ്‌റ്റിക്‌ സര്‍ജറിയിലൂടെ യോനിയിലെ പിടുത്തങ്ങള്‍ വേര്‍പെടുത്തി ലൈംഗികവേഴ്‌ചയ്‌ക്ക് ഉപയുക്‌തമാക്കിത്തീര്‍ക്കാം.
2. യോനി കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചൂട്‌ അധികമായിപ്പോയാല്‍- ഇതു ശരിക്കും ചെയ്യുന്ന ആളുടെ കൈപ്പിഴ തന്നെയാണ്‌.
3. ഇനേഷന്‍ സെര്‍വിക്‌സിന്റെ ചികിത്സയും – ഗര്‍ഭാശയമുഖം കരിച്ചുകളയുമ്പോള്‍ അബദ്ധത്തില്‍ യോനിയുടെ ഏതെങ്കിലും ഭാഗത്തിന്‌ പൊള്ളലേല്‌ക്കാം. ഗര്‍ഭാശയമുഖത്തും യോനിയിലുമുള്ള ക്യാന്‍സറിന്‌ ആരംഭത്തില്‍ ലേസര്‍ രശ്‌മികള്‍ അടിക്കുമ്പോഴും പൊള്ളലുകള്‍ വരാം.
4. ഗര്‍ഭാശയമുഖാര്‍ബുദത്തിന്‌ യോനിയില്‍ വയ്‌ക്കുന്ന റേഡിയം സൂചികളും യോനിയില്‍ പൊള്ളലുണ്ടാക്കാം. ഭിത്തികള്‍ കൂട്ടിപ്പിടിച്ച്‌ യോനി ഉപയോഗശൂന്യമാകാം. യോനിയില്‍ ലേപനങ്ങള്‍ പുരട്ടി സാവധാനത്തില്‍ പൊള്ളലുകള്‍ ഉണക്കാം. വലിയതോതിലായാല്‍ പ്ലാസ്‌റ്റിക്‌സര്‍ജറി തന്നെ വേണ്ടിവരും.

ഡോ. രാജ്‌കുമാരി ഉണ്ണിത്താന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments