HomeHealth Newsമുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നല്‍കാന്‍ ഏറ്റവും ഉത്തമപാനീയം; ധൈര്യമായി ഇത് കുഞ്ഞിന് കൊടുത്തോളൂ !

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നല്‍കാന്‍ ഏറ്റവും ഉത്തമപാനീയം; ധൈര്യമായി ഇത് കുഞ്ഞിന് കൊടുത്തോളൂ !

മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും ഉത്തമപാനീയം തേങ്ങാപ്പാലാണെന്ന് വിദഗ്ദർ. പശുവിന്‍പാലിലെ ലാക്ടോസ് പലര്‍ക്കും ദഹിക്കാറില്ല. എന്നാല്‍, തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ലെന്ന് പഠനങ്ങള്‍ പറയുന്നു. മുലപ്പാല്‍ കഴിഞ്ഞാലുള്ള മികച്ച ആരോഗ്യപാനീയമാണ് തേങ്ങാപ്പാലെന്ന് യു.എസ്. പോഷകാഹാര വിദഗ്ധന്‍ ഡോ. ജോഷ് ആക്‌സിന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതായി സി.ഡി.ബി. ചെയര്‍മാന്‍ ടി.കെ. ജോസ് പറയുന്നു.

വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് തേങ്ങപ്പാല്‍ പശുവില്‍ പാലിനേക്കാള്‍ മികച്ചതെന്ന് കണ്ടെത്തിയത്. കുട്ടികള്‍ക്ക് മുലപ്പാല്‍ ലഭിക്കാത്ത സാഹചര്യത്തിലോ ആരോഗ്യപ്രശ്‌നങ്ങളുളളപ്പോഴോ തേങ്ങാപ്പാല്‍ നല്‍കാറുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. പശുവിന്‍ പാലില്‍ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ല. പ്രകൃതിദത്തമാണെന്നുള്ളത് കൊണ്ട് കുഞ്ഞിന് നല്‍കാന്‍ ഭയപ്പെടേണ്ടതില്ല. എല്ലുകള്‍ക്ക് ബലം കൂടുന്നതിനും നിര്‍ജ്ജലീകരണം കുറക്കുന്നതിനും തേങ്ങാപ്പാല്‍ നല്ലതാണ്.

എന്നാല്‍ പാല്‍ സമീകൃത ആഹാരമെന്ന് പറയുമ്പോഴും വീട്ടിലെ സ്വാഭാവിക അന്തരീക്ഷത്തില്‍ നിന്ന് വളരുന്ന പശുവിന്റെ പാല്‍ അല്ലാതെ പായ്ക്കറ്റ് പാലിനെ പൂര്‍ണ്ണമായി വിശ്വസിക്കരുത്. പശുവിന്‍ പാല്‍ കുടിക്കുന്നത്, മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയെ അപേക്ഷിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments