HomeHealth Newsവായിൽ വെറുതെ ഈ രുചി വരുന്നുണ്ടോ ? സൂക്ഷിക്കണം, ആരോഗ്യം പാടെ നശിച്ചുതുടങ്ങുകയാണ് !

വായിൽ വെറുതെ ഈ രുചി വരുന്നുണ്ടോ ? സൂക്ഷിക്കണം, ആരോഗ്യം പാടെ നശിച്ചുതുടങ്ങുകയാണ് !

ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരാറുണ്ട്. എന്നാൽ ഇത് വെറുതെയല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന പല കാരണങ്ങളും പലപ്പോഴും ഇതിന് പിന്നിലുണ്ട്. നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകരുത്.

ചിലപ്പോൾ വായിൽ കയ്പ്പ് അനിഭവപ്പെടാറുണ്ട്. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കും വായിലേക്കും തിരിച്ച്‌ ഒഴുകുന്നതിന്റെ ഫലമായാണ് പലപ്പോഴും കയ്പ്പ് കൂടുന്നത്. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കില്‍ മൂക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയും ഇത്തരം രുചിവ്യത്യാസത്തിന് കാരണമാകുന്നു. ഇത് കൂടാതെ ചില മരുന്നുകള്‍, മോശം ദന്തശുചിത്വം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, സമ്മര്‍ദ്ദം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നതാണ്. വയറ്റില്‍ ആസിഡ് ഉണ്ടാവുന്നതാണ് പലപ്പോഴും പുളിച്ച രുചി വായില്‍ അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് കൂടാതെ ശുചിത്വമില്ലായ്മയും ദന്തസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ നിങ്ങളില്‍ ഇത്തരം രുചി അനുഭവപ്പെടുന്നതാണ്. പലപ്പോഴും ബാക്ടീരിയകള്‍ രുചി മുകുളങ്ങളെ ബാധിക്കുമ്ബോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

ഉപ്പ് രുചി നിങ്ങളുടെ നാവിലെ രുചിമുകുളങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണെങ്കിലും ഏത് അവസ്ഥയിലും വായില്‍ ഉപ്പ് രസം അനുഭവപ്പെടുന്നത് അല്‍പം ശ്രദ്ധിച്ച്‌ വേണം. ഉമിനീര്‍ ഉത്പാദനം കുറയുന്നത് പലപ്പോഴും വായിലെ സോഡിയത്തിന്റെ അളവിനെ പ്രശ്‌നത്തിലാക്കുന്നു. ഇതിന് പ്രധാന കാരണം പലപ്പോഴും നിര്‍ജ്ജലീകരണമാണ്. ഇത്തരം അവസ്ഥയില്‍നാം വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരിലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.പലര്‍ക്കും വായില്‍ ലോഹരുചി അഥവാ മെറ്റാലിക് ടേസ്റ്റ് അനുഭവപ്പെടാം. മോണരോഗം മൂര്‍ച്ഛിച്ചവരില്‍ ഇത്തരം അവസ്ഥകള്‍ കാണാറുണ്ട്. വിറ്റാമിന്‍ കുറവുകളുടെ ഫലമായും ഇത്തരത്തില്‍ വായില്‍ ലോഹരുചി ഉണ്ടാകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments