HomeHealth Newsസ്ത്രീകളിലെ രതിമൂർച്ഛ പതിന്മടങ്ങു വർധിപ്പിക്കുന്ന ജി ഷോട്ട് കുത്തിവയ്പുമായി വനിതാ ഡോക്ടർ !

സ്ത്രീകളിലെ രതിമൂർച്ഛ പതിന്മടങ്ങു വർധിപ്പിക്കുന്ന ജി ഷോട്ട് കുത്തിവയ്പുമായി വനിതാ ഡോക്ടർ !

സ്ത്രീകളില്‍ ദീര്‍ഘനേരം നീണ്ടു നിൽക്കുന്നതും ഒന്നിലേറെ തവണയും രതിമൂര്‍ഛ നല്‍കാന്‍ കഴിയുന്ന ജി-ഷോട്ട് കോസ്മെറ്റിക് സര്‍ജറി കുത്തിവയ്പു പ്രചരിപ്പിച്ച് ചെന്നൈയിലെ വനിതാ ഡോക്ടര്‍ ഡോ. ദീപ ഗണേഷ് ശ്രദ്ധേയയാകുന്നു. ഇതുവരെയും നിഗൂഢമായി ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്ന ജി സ്പോട്ടുമായി ബന്ധപ്പെട്ട ചികിത്സാരീതിയാണ് ദീപ ഗണേഷ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റാണ് ഡോ. ദീപ ഗണേഷ്. അടുത്ത അഞ്ചുവര്‍ഷം ഗൈനക്കോളജി രംഗത്ത് ഏറ്റവും ശ്രദ്ധേയമായ നേട്ടമായി ജി ഷോട്ട് മാറുമെന്നാണ് അവരുടെ നിഗമനം.

 

dr

പതിനഞ്ചു വര്‍ഷമായി ഗൈനക്കോളജിസ്റ്റായി ജോലി നോക്കുന്ന ഡോ. ദീപ അടുത്തിടെയാണു കോസ്മെറ്റിക് ഗൈനക്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങിയത്. കോസ്മെറ്റിക് സര്‍ജറി വിഭാഗത്തില്‍ വരുന്നതാണെങ്കിലും ശസ്ത്രക്രിയയല്ല ജി ഷോട്ട്. പത്തുമിനുട്ടു മാത്രം സമയം വേണ്ടിവരുന്ന ചികിത്സാരീതിയാണ്. ഇതു കഴിഞ്ഞാൽ 4 മണിക്കൂറിനുള്ളിൽ ലൈംഗിക ബന്ധം നടത്താനാവും. ഒരു തവണ കുത്തിവയ്പു നടത്തിയാല്‍ നാലുമാസം വരെ ഫലമുണ്ടാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ജി സ്പോട്ടിനെ ഉത്തേജിപ്പിക്കുകയാണ് ജി ഷോട്ട് കുത്തിവയ്പു ചെയ്യുന്നതെന്നും ജനനേന്ദ്രിയത്തില്‍ കുത്തിവയ്പു നടത്തിയാല്‍ കൂടുതല്‍ ഫലം ചെയ്യുമെന്നും ഡോക്ടർ പറയുന്നു.

 

 

അമേരിക്കയില്‍ ഡോ. ഡേവിഡ് മാറ്റ് ലോക്കിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണ് ജി ഷോട്ട് ചികിത്സ ദീപ തുടങ്ങിയത്. അതീവ രഹസ്യമായി പലപ്പോഴും പങ്കാളി പോലും അറിയാതെയാണ് ഈ ചികിത്സ തേടി പലരും ഡോ. ദീപയെ സമീപിക്കുന്നത്. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന കുത്തിവയ്പ് കിറ്റിന് നാല്‍പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ചെലവുവരും. ഇന്ത്യയിലാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരീക്ഷിക്കാനും ജനങ്ങള്‍ക്കു മടിയെന്നും അമേരിക്കയിലെ തന്റെ പരിശീലനകാലം വ്യത്യസ്തമായ അനുഭമായിരുന്നെന്നും ഡോ. ദീപ പറഞ്ഞു.

എന്താണ് ജി സ്പോട്ട് ? 

യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ട്രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി-സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഒരു പയർമണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത്. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്രമാണ് ഈ ടിഷ്യു വികസിച്ച് പയർമണിയുടെ രൂപത്തിലാകുന്നത്. സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാൾക്കാണ് എളുപ്പത്തിൽ സാധിക്കുകയെന്ന് സെക്സോളജിസ്റ്റുകൾ പറയുന്നു.

 
ഉത്തേജിതയായ സ്ത്രീയുടെ യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ സംഭവിച്ചു കഴിഞ്ഞാൽ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും കൂടിയോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച് മുകൾഭാഗത്തായി പയർമണിയുടെ ആകൃതിയിൽ ജി സ്പോട്ട് കണ്ടെത്താനാകും. കൈവിരലുകൾ കൊണ്ട് പരതിയാൽ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും. ജി-സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് ഒഴിഞ്ഞുപോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനുസരിച്ച് ക്രമേണ രതിമൂർച്ഛയിലെത്തുകയും ചെയ്യും.

സ്ത്രീകളിലെ രതിമൂർച്ചയുടെ കേന്ദ്രം G സ്പോട്ട്; എന്നാൽ അതിന്റെ ഇരട്ടിശക്തിയുള്ള A സ്പോട്ടിനെ അറിയാമോ?

മമ്മൂട്ടിയും മോഹൻലാലും മലയാളം വിടുന്നു? കാരണം അറിയാമോ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments