HomeHealth Newsരാത്രി 8 മണിക്കു മുൻപ് ഭക്ഷണം കഴിച്ചിരിക്കണം എന്ന് പറയുന്നതിന് പിന്നിലെ കാര്യമറിയാമോ? പുതിയ പഠനം...

രാത്രി 8 മണിക്കു മുൻപ് ഭക്ഷണം കഴിച്ചിരിക്കണം എന്ന് പറയുന്നതിന് പിന്നിലെ കാര്യമറിയാമോ? പുതിയ പഠനം പറയുന്നതിങ്ങനെ:

ഏതാണ് രാത്രി ഭക്ഷണത്തിനു ഏറ്റവും അനുയോജ്യമായ സമയം ? മിക്കവരെയും കുഴയ്ക്കുന്ന ചോദ്യമാണിത്. ചിലർ പറയും 7 മണിക്ക് മുൻപ് ആഹാരം കഴിച്ചിരിക്കണം എന്ന്, മറ്റു ചിലർ പറയുന്നു 10 മണിയാണ് നല്ല സമയം എന്ന്. എന്താണിതിലെ സത്യം ?

ഡോക്ടർ പറയുന്നത് ഇങ്ങനെയാണ്:

രാത്രിഭക്ഷണം ഒരാളുടെ സമയത്തെയും ജീവിതശൈലിയെയും ആശ്രയിച്ചാണിരിക്കുന്നത്. അങ്ങിനെ ഒരു പ്രത്യേക സമയമൊന്നുമില്ല എന്നാണു വിദഗ്ദർ പറയുന്നത്. എങ്കിലും അവർ ചില നിർദേശങ്ങൾ വയ്ക്കുന്നുണ്ട്.
 
രാത്രി ഉറങ്ങുന്നതിനു 3 മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അപ്പോൾ ഭക്ഷണംദഹിക്കാനുള്ള സമയം ലഭിക്കും.

രണ്ടാമത്തെ കാര്യം വിശക്കുമ്പോൾ മാത്രം കഴിക്കുക എന്നതാണ്. ചില വീടുകളിൽ അത്താഴത്തിനു ഒരു പ്രത്യേക സമയം ഉണ്ടാകും. വലിയ വിശപ്പില്ലെങ്കിൽ പോലും ആസമയത് എല്ലാവരും കഴിക്കും. സത്യത്തിൽ ഇത് തടി കൂട്ടാൻ മാത്രമേ ഉപകരിക്കൂ. വിശക്കാത്തപ്പോൾ കഴിക്കുന്ന ഭക്ഷണത്തിലെ കലോറി ശരീരം സൂക്ഷിക്കുക കൊഴുപ്പായാണ്. ഇത് തടി കൂട്ടും. രോഗങ്ങളും.
 
ഉറങ്ങാൻ പോകുന്നത് ഒരു കമ്പ്യൂട്ടർ ഓഫാക്കുന്നതുപോലെയാണ്. പ്രവർത്തികളെല്ലാം നിർത്തി ശരീരം വിശ്രമിക്കുന്ന സമയം. ആ സമയത്ത് എന്തിനാണ് കൂടുതൽ ഭക്ഷണം? ഈ ഭക്ഷണം ശരീരം എങ്ങിനെ ദഹിപ്പിക്കും ? അതിനാൽ രാത്രി ഭക്ഷണം കുറച്ചുമതി. രാത്രി ഒരുപാട് ഭക്ഷണം കഴിക്കുന്നതുമൂലം, രാത്രി വിശ്രമിക്കേണ്ട ശരീരം കൂടുതൽ പ്രവർത്തിക്കാൻ നിർബന്ധിതമാകും. ഫലമോ, രാവിലെ എണീക്കുക ക്ഷീണത്തോടെയാവും.

അതുപോലെ രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പാസ്ത കലോറി ധാരാളം അടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണവസ്തു. ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറി അടങ്ങിയിട്ടുണ്ട്. മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇട വരുത്തും. ഉറക്കത്തിനു പ്രശ്‌നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും. മദ്യവും രാത്രിയിൽ ഒഴിവാക്കുക.

 
രാത്രി ഭക്ഷണം കഴിച്ചാലും കിടക്കാൻ പോകുന്നതിനു മുൻപ് എന്തെങ്കിലും കൂടി ചെറുതായി കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഇതും ആരോഗ്യത്തിനു ഹാനികരം തന്നെ. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പ്രത്യേക സാമ്യത ഭക്ഷണം കഴിക്കാൻ പരുവത്തിൽ ശരീരത്തെ മാറ്റിയെടുക്കുന്നതാണ് ആരോഗ്യകരം എന്നും അഭിപ്രായമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments