HomeHealth Newsകൊറോണ അധികവും പടരുന്നത് ഇത്തരം സ്ഥലത്തു നിന്നും ? ആശങ്കയുയർത്തി പുതിയ പഠനം !

കൊറോണ അധികവും പടരുന്നത് ഇത്തരം സ്ഥലത്തു നിന്നും ? ആശങ്കയുയർത്തി പുതിയ പഠനം !

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി മിക്കവരും വീടിന് പുറത്തേക്ക് പോകുന്നില്ല. എന്നാല്‍ വീട്ടിനകത്ത് തന്നെ തുടരുമ്ബോഴും ആളുകള്‍ അത്രമാത്രം സുരക്ഷിതരാണെന്ന് പറയാനാകില്ലെന്നാണ് പുതിയ പഠനം പറയുന്നത്. നൂറില്‍ രണ്ട് പേര്‍ക്ക് വീടിന് പുറത്തുനിന്ന്, അറിയാത്തൊരു ഉറവിടത്തില്‍ നിന്ന് രോഗം കിട്ടുമ്ബോള്‍, പത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ രോഗപ്പകര്‍ച്ചയുണ്ടാകുന്നത് വീട്ടിനകത്ത് വച്ചാണ് എന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള, പകര്‍ച്ചവ്യാധികളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഒരുകൂട്ടം വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. അമേരിക്കയിലെ ‘സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. രണ്ടിലധികം പേരുള്ള വീടുകളില്‍ ആര്‍ക്കെങ്കിലും പുറത്തുനിന്ന് രോഗം കിട്ടുന്നതോടെ വീട്ടിലുള്ള മറ്റ് അംഗങ്ങള്‍ക്ക് മുഴുവനും രോഗം കിട്ടുന്നു. ഇത്തരത്തിലുള്ള രോഗവ്യാപനത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ ചുരുക്കമാണ് എന്ന് പഠനത്തിൽ കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments