HomeHealth Newsഇനി എച്ച്ഐവി ഭയപ്പെടേണ്ട; ഇതാ ഒരു ഒറ്റമൂലി !

ഇനി എച്ച്ഐവി ഭയപ്പെടേണ്ട; ഇതാ ഒരു ഒറ്റമൂലി !

ചികിത്സ ലഭിക്കാത്തവർപോലും എച്ച്ഐവി ബാധിച്ചശേഷം ഏകദേശം പത്തു വർഷം ജീവിക്കാറുണ്ട്. കൂടുതൽ മെച്ചപ്പെട്ട മരുന്നുകൾ കണ്ടുപിടിക്കുകയും അവയ്ക്കായി ശ്രമം തുടരുകയും ചെയ്യുന്നതിനാൽ ഈ ആയുസ്സിന്റെ കണക്ക് ഇനിയുമേറെ നീളാം. എന്നാൽ, ഇന്നേവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഈ വൈറസിനെ തളക്കുന്നതിനായി ഗവേഷകര്‍ പുതിയ മാര്‍ഗം കണ്ടെത്തിയതായാണ് വിവരം. കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പ്രവേശനം തടഞ്ഞാല്‍ എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാർന്നെടുത്താണ് എച്ച്‌ഐവി വളരുന്നത്. ഇത് തടയാന്‍ ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിതതാത്പര്യം കാണിക്കുന്ന എച്ച് ഐ വിയുടെ ദൗർബല്യം മുതലെടുക്കാമെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ ആൻഡ് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.

രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകർഷിക്കുന്ന ഘടകമെന്ന് മനസിലാക്കിയ ഗവേഷകർ പ്രത്യേകമായി നിർമ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തി. ഇതോടെ എച്ച്.ഐ.വിയുടെ വ്യാപനം തടയപ്പെട്ടതായി സ്ഥിരീകരിക്കാനായതായി ഇവർ വ്യക്തമാക്കി. നിലവിലുപയോഗിക്കുന്ന എച്ച്ഐവി മരുന്നുകൾ എച്ച്ഐവി വൈറസിനെ അടക്കിനിർത്തി രോഗ വ്യാപനം തടഞ്ഞ് ആയുർദൈർഘ്യം കൂട്ടാനാണ് ഉപയോഗിക്കുന്നത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments