HomeCinemaMovie Newsദേശീയ അവാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാൻ വാങ്ങും: അവാർഡ് വിവാദത്തിൽ സന്തോഷ് പണ്ഡിറ്റ്...

ദേശീയ അവാര്‍ഡ് പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാൻ വാങ്ങും: അവാർഡ് വിവാദത്തിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നത്……

ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നടന്‍ സന്തോഷ് പണ്ഡിറ്റ്. തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്ബര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആര് തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമുക്ക് തരുന്ന ഒരു ആദരമായി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവരൊക്കെ ഇളിച്ചു കൊണ്ടുപോയി അത് വാങ്ങുമായിരുന്നുവെനും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ അവാര്‍ഡ് സ്വീകരിച്ച ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്, സംവിധായകന്‍ ജയരാജ് എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച്‌ സംവിധായകന്‍ സനല്‍ ശശിധരന്‍ രംഗത്തുവന്നിരുന്നു. കൂടാതെ മറ്റു പലരും അവാര്‍ഡ് നിരസിച്ചതിനെ വിമര്‍ശിച്ചും രംഗത്തുവന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments