HomeCinemaMovie Newsകാര്യമൊക്കെ ശരി: ഒറ്റ ദിവസംകൊണ്ട് താരമായ പ്രിയവാര്യരെ ഒന്ന് കാണാനിരിക്കുകയാണ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ

കാര്യമൊക്കെ ശരി: ഒറ്റ ദിവസംകൊണ്ട് താരമായ പ്രിയവാര്യരെ ഒന്ന് കാണാനിരിക്കുകയാണ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ

പുരികമൊന്നുയർത്തി പ്രണയം പറഞ്ഞപ്പോൾ ഇപ്പോൾ ലോകമെങ്ങും ആരാധകരുള്ള സ്റ്റാറായിരിക്കുകയാണ് പ്രിയ വാര്യര്‍ എന്ന നടി. അതും ഒറ്റദിവസം കൊണ്ട്. എന്നാൽ, എത്ര ഉയരത്തിലാണെങ്കിലും പ്രിയയെ ഒന്ന് കാണാനിരിക്കുകയാണ് ഒരാള്‍. മറ്റാരുമല്ല, പ്രിയ പഠിക്കുന്ന തൃശൂല്‍ വിമല കോളജിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തന്നെ. എന്നാൽ, വഴക്കു പറയാനൊന്നുമല്ല. എല്ലാവരെയും പോലെ പ്രിയയുടെ ഫാനായിരിക്കുകയാണ് പ്രിന്‍സിപ്പലായ സിസ്റ്റര്‍ മാരിയറ്റും. മുതിര്‍ന്ന അധ്യാപികയായതിനാല്‍ അതിന്റെ അധികരമുണ്ടെന്ന് കൂടി കരുതിക്കോ.

കോളേജിലെ കുറുമ്പിപ്പെണ്ണ് ഒരു സുപ്രഭാതത്തില്‍ സ്റ്റാറായത് പാവം സിസ്റ്റര്‍ വൈകിയാണ് അറിഞ്ഞത്. മീറ്റിങ്ങുകളുടെ തിരക്കിലായിരുന്നു സിസ്റ്റര്‍. എല്ലാം അറിഞ്ഞു വന്നപ്പോഴേക്കും കുട്ടികള്‍ എല്ലാവരും വീട്ടിലും പോയിരുന്നു. അതിനാല്‍ പ്രിയയെ കാണാന്‍ കഴിഞ്ഞില്ല. ശിവരാത്രി അവധിയായതിനാല്‍ പ്രിയയെ കാണുന്നത് പിന്നെയും നീണ്ടു. ഇതോടെ സിസ്റ്റര്‍ പ്രിയയ്ക്ക് ഒരു അഭിനന്ദനസന്ദേശം അയച്ചു. മറുപടി വൈകുകയാണെങ്കിലും തന്റെ കോളേജിലെ കുട്ടി ഉയരങ്ങളിലെത്തിയത് കണ്ടു സന്തോഷിക്കുകയാണ് ഈ സിസ്റ്റർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments