HomeCinemaMovie Newsവരിക്കാശ്ശേരി മനയിൽ പ്രേതം; പ്രേതം 2വിന്റെ ട്രെയിലര്‍ എത്തി; വീഡിയോ കാണാം

വരിക്കാശ്ശേരി മനയിൽ പ്രേതം; പ്രേതം 2വിന്റെ ട്രെയിലര്‍ എത്തി; വീഡിയോ കാണാം

തിരുവനന്തപുരം: ജയസൂര്യയുടെ പ്രേതം2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ഒരുപോലെ ത്രസിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രേതം 2വിന്റെ ട്രെയിലര്‍. രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പുറത്തുവിട്ടത്. 2016ല്‍ പുറത്തിറങ്ങിയ പ്രേതത്തിന് വലിയ സ്വീകാര്യതയായിരുന്നു. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതവും. അതേ ഗണത്തിലുളളതാണ് രണ്ടാമത്തെ ഭാഗമെന്നും ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments