HomeCinemaMovie Newsഫോട്ടോ ഷൂട്ട് താന്‍ ആസ്വദിച്ച് ചെയ്തവ; ശ്രുതി മേനോൻ

ഫോട്ടോ ഷൂട്ട് താന്‍ ആസ്വദിച്ച് ചെയ്തവ; ശ്രുതി മേനോൻ

തന്റെതായി പുറത്തുവന്ന ചിത്രങ്ങള്‍ തന്റെ അറിവോടെ എടുത്തതാണെന്നും താന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നായിരുന്നു അതെന്നും അതില്‍ പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ലെന്നും ശ്രുതി മേനോന്‍. അര്‍ദ്ധനഗ്‌നയായി നടത്തിയ ക്ലാസിക് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതോടെ നടി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നടിയും അവതാരകയുമായ ആര്യയുടെയും നടി കസ്തൂരിയുടെയും അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ക്ക് പിന്നാലെയെത്തിയ ശ്രുതിമേനോന്റെ ചിത്രവുംഏറെ ചർച്ച ചെയ്യപ്പെട്ടു . അതേസമയം ഈ ചിത്രങ്ങള്‍ ഒരു മാഗസിന് വേണ്ടി ജിന്‍സ് ഏബ്രാഹവും അദ്ദേഹത്തിന്റെ ടീമും ചേര്‍ന്ന് എടുത്തതായിരുന്നു. ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതും ഫോട്ടോഗ്രാഫര്‍ തന്നെയായിരുന്നു.ചിത്രങ്ങള്‍ തരംഗമായതോടെയാണ് ശ്രുതി മേനോന്‍ തന്നെ വിശദീകരണവുമായി വന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments