HomeCinemaMovie News''ഒരിക്കലും തകരില്ലെന്നു കരുതിയ ബന്ധമായിരുന്നു അത്, പക്ഷെ സംഭവിച്ചത്''...; തന്റെ പ്രണയത്തിനു സംഭവിച്ചത് പേളിമാണി തുറന്നുപറയുന്നു

”ഒരിക്കലും തകരില്ലെന്നു കരുതിയ ബന്ധമായിരുന്നു അത്, പക്ഷെ സംഭവിച്ചത്”…; തന്റെ പ്രണയത്തിനു സംഭവിച്ചത് പേളിമാണി തുറന്നുപറയുന്നു

ഒരിയ്ക്കലും തകരില്ല എന്ന് കരുതിയ തന്റെ പ്രണയബന്ധം തകര്‍ന്ന സംഭവം തുറന്നു പറഞ്ഞ് അവതാരകയും നടിയുമായ പേളി മാണി. ഒരിക്കലും തകരില്ലാന്നു കരുതിയത് കൈവിട്ടുപോയി. അതോടെ താന്‍ വിഷാദ രോഗത്തിന് അടിമയായി. കഴിഞ്ഞു പോയ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണെന്ന് പേളി മാണി പറയുന്നു.

പേളി പറയുന്നതിങ്ങനെ.. കടുത്ത വിഷാദത്തിലൂടെ കടന്നു പോയ വ്യക്തിയാണു ഞാന്‍. ആറുമാസത്തോളം വിഷാദം എന്നെ വരിഞ്ഞു മുറുക്കി. എല്ലായിടത്തും പരസ്യമായ തന്റെ റിലേഷന്‍ഷിപ്പ് തകര്‍ന്ന സമയമായിരുന്നു അത്. ഒരിക്കലും തകരില്ല എന്നു കരുതിയത് കൈവിട്ടു പോയതോടെയാണു താന്‍ വിഷാദത്തിന് അടിമയായത്. മേക്കപ്പ് റൂമിലിരുന്ന് കരഞ്ഞിട്ട് പെര്‍ഫോമന്‍സിനായി കയറിയ സന്ദര്‍ഭങ്ങളുണ്ട്. ഈ സമയത്ത് മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ അച്ഛന്റെ സഹായം തേടിയിട്ടുണ്ട്. ഒരു മുറിവ് വന്നാല്‍ എപ്പോഴും അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നാല്‍ പിന്നെയും വേദനിക്കുകയേയുള്ളൂ.

ഈ വിഷമം ഉള്ളില്‍വെച്ച് ഒരു സ്റ്റേജ് ഷോ ചെയ്യാന്‍ പോലും പറ്റില്ലായിരുന്നു. എന്നാല്‍, പ്രേക്ഷകരും തന്റെ അടുത്ത സുഹൃത്തുക്കളും തനിക്കൊപ്പം നിന്നു. അവര്‍ക്ക് ഞാന്‍ എപ്പോഴും ചിരിക്കുന്ന പേളിയായി കാണാനാണ് ഇഷ്ടം. എന്തുപ്രശ്നമുണ്ടെങ്കിലും പേളി ചിരിച്ചുകൊള്ളുമെന്നാണ് എല്ലാവരും പറയുന്നത്. എനിക്കും അങ്ങനെ തന്നെയാകണമെന്നാണ് ആഗ്രഹം. അതു മറന്നുകളയാന്‍ സ്വയം പരിശ്രമിക്കണം. വികാരസ്ഥിരത നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ് എന്നും പേളി പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments