HomeCinemaMovie Newsഎന്റെ ലക്ഷ്യം സിനിമയല്ല; ഇങ്ങനെ തുറന്നുപറയുന്ന നായികമാരാണ് വേണ്ടത്

എന്റെ ലക്ഷ്യം സിനിമയല്ല; ഇങ്ങനെ തുറന്നുപറയുന്ന നായികമാരാണ് വേണ്ടത്

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് റീബ മോണിക്ക ജോണിന്റെ അരങ്ങേറ്റം. മോഡലിങ് രംഗത്ത് നിന്ന് ടെലിവിഷന്‍ ഷോയിലൂടെ സിനിമയിലെത്തിയ റീബയുടെ ഏറ്റവും പുതിയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. എന്നാല്‍ എന്തൊക്കെയായാലും സിനിമയെക്കാള്‍ തന്നെ ഭ്രമിപ്പിയ്ക്കുന്നത് മറ്റൊരു മേഖലയാണെന്ന് റീബ വ്യക്തമാക്കി. മറ്റൊന്നുമല്ല, ടീച്ചിങ് പ്രൊഫഷന്‍ അതിന് മുകളിലല്ല സിനിമ എന്ന് നടി പറയുന്നു. എം എസ് സി കെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് റീബ.

ഒന്നോ രണ്ടോ വര്‍ഷം സിനിമ ചെയ്തതിന് ശേഷം പഠനത്തിലേക്ക് തന്നെ മടങ്ങി പോവും. ടീച്ചിങ് തന്നെയാണ് എന്റെ സ്വപ്നവും ലക്ഷ്യവും-റീബ മോണിക്ക പറഞ്ഞു. റീബ നിലവില്‍ ഒരു തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ തനിക്ക് എന്ന് റീബ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments