HomeCinemaMovie Newsരജനിയുടെ കബാലി ജൂലൈ ഒന്നിന് തീയേറ്ററിലെത്തും -ട്രെയിലർ കാണാം

രജനിയുടെ കബാലി ജൂലൈ ഒന്നിന് തീയേറ്ററിലെത്തും -ട്രെയിലർ കാണാം

യൂട്യൂബിൽ ഇതിനകം തരംഗമായി മാറിയ രജനി ചിത്രം കബാലി ജൂലൈ ഒന്നിന് തീയേറ്ററിലെത്തും . യൂട്യൂബില്‍ റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ നിലവിലുള്ള ഏല്ലാ യൂട്യൂബ് റെക്കോ‍ഡുകളും കബാലി ടീസര്‍ തകര്‍ത്തിരുന്നു. ഇതിനു പുറമേ ഹോളിവൂഡിലെ സകല റെക്കോർഡുകളും തകർക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ആണ് പാ രഞ്ജിത്ത് ചിത്രം ‘കബാലി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ‘ആട്ടക്കത്തി’, ‘മദ്രാസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ കലൈപുലി എസ്.താണുവാണ് നിര്‍മ്മിക്കുന്നത്.

 
മലേഷ്യയിലെ അധോലോക സാമ്രാജ്യം ഭരിക്കുന്നത് കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്.രാധിക ആപ്‌തെ രജനി കഥാപാത്രത്തിന്റെ ഭാര്യയായും ധന്‍സിക മകളായും എത്തും. കിഷോര്‍, നാസര്‍, ദിനേശ് രവി, ജോണ്‍ വിജയ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സന്തോഷ് നാരായണൻ സംഗീത സംവിധാനംനിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ജൂണ്‍ ആദ്യവാരമെത്തും.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments