HomeCinemaMovie Newsദൃശ്യത്തിലെ സഹദേവനെ കലാഭവൻ ഷാജോൺ അവതരിപ്പിച്ചതിനു പിന്നിലെ വേദനനിറഞ്ഞ ആ കഥ സംവിധായകൻ വെളിപ്പെടുത്തുന്നു !

ദൃശ്യത്തിലെ സഹദേവനെ കലാഭവൻ ഷാജോൺ അവതരിപ്പിച്ചതിനു പിന്നിലെ വേദനനിറഞ്ഞ ആ കഥ സംവിധായകൻ വെളിപ്പെടുത്തുന്നു !

ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു കലാഭവന്‍ ഷാജോണിന്റേത്. എന്നാല്‍ ഈ കഥാപാത്രമായി സംവിധായകന്‍ ജീത്തു ജോസഫിന്റെ മനസ്സിലുണ്ടായിരുന്ന നടന്‍ കലാഭവന്‍ ഷാജോണ്‍ ആയിരുന്നില്ലത്രെ. അത് മലയാളത്തിലെ മറ്റൊരു പ്രമുഖ നടനായിരുന്നു. ജഗതിയായിരുന്നു ഈ കഥാപാത്രമായി ജീത്തുവിന്റെ മനസ്സിലുണ്ടായിരുന്നത്. കോണ്‍സ്റ്റബിള്‍ സഹദേവനെ ജഗതി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ആ കഥാപാത്രം ഇതിലും മനോഹരമാകുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാൽ കാര് അപകടം ജഗതിയുടെ ജീവിതത്തിൽ വില്ലനായപ്പോൾ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് ഇത് പോലെയുള്ള ഒരുപാട് നല്ല നല്ല അഭിനയ മൂഹൂര്‍ത്തങ്ങളാണ്.

 

 

 

എങ്കിലും സഹദേവന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കാന്‍ കഴിവുള്ള നടന്മാർ മലയാള സിനിമയിലുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നതായിരുന്നു ഷാജോണിന്റെ ദൃശ്യത്തിലെ പ്രകടനം. ഇതിനുശേഷമാണ് കലാഭവന്‍ ഷാജോണിന് മലയാള സിനിമയില്‍ വ്യക്തമായ ഒരു സ്ഥാനം കിട്ടിയത്. ദൃശ്യത്തിന് ശേഷം തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധിക്കപ്പെട്ട ഷാജോണ്‍ ഇപ്പോള്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്.

 

രഹസ്യവിവരം തുണച്ചു ! രക്ഷപെട്ടത് 12 പെൺകുട്ടികളുടെ ജീവൻ ! നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ ഇന്നു നടന്നത്…..

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments