സണ്ണി ലിയോണിന്റെ അടുത്ത് നില്ക്കാൻ തനിക്കു നാണക്കേടാണെന്നു പ്രിയങ്ക ചോപ്ര. തനിക്കും അങ്ങിനെ തന്നെയെന്നു സണ്ണി ലീയോണിന്റെ മറുപടി. ഇതുകേട്ട് ഇരുവരും തമ്മിൽ അടിയാണെന്നൊക്കെ ചിന്തിക്കാൻ വരട്ടെ. ഇരുവരും നല്ല സൗഹൃദം പുലർത്തുന്നവരാണ്. പിന്നെ എന്താവാം ഇവർ ഇങ്ങനെ പറയുന്നത്?
സണ്ണി ലെയോണിന്റെ അടുത്തു നിൽക്കുമ്പോഴും ഒരുമിച്ചു ഫോട്ടോ എടുക്കുമ്പോഴും തനിക്കു നാണക്കേടാണ് എന്നാണു പ്രിയങ്ക പറഞ്ഞത്. സണ്ണി ലിയോണിനെപ്പോലെ ഒരു ഗ്ലാമർ താരത്തിന്റെ മുൻപിൽ താൻ ഒന്നുമല്ലല്ലോ എന്ന ചിന്തയാണ് തനിക്ക് നാണക്കേട് ഉണ്ടാക്കുന്നത് എന്നാണു പ്രിയങ്ക പറയുന്നത്. എന്നാൽ, പ്രിയങ്കയുടെ ഒപ്പം നിൽക്കുമ്പോൾ തനിക്കും അങ്ങിനെ തന്നെയെന്നു സണ്ണിയും പ്രതികരിച്ചു.