HomeCinemaMovie Newsവിദൂരമായ സ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രിൽ സംഭവിച്ചത്.......ഭാവന മനസ്സ് തുറക്കുന്നു !!

വിദൂരമായ സ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രിൽ സംഭവിച്ചത്…….ഭാവന മനസ്സ് തുറക്കുന്നു !!

 

തന്റെ വിദൂരമായ സ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രിൽ സംഭവിച്ചത്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തുറന്ന് പറയുകയാണ് ഭാവന. ഇപ്പോഴുള്ള സംഭവങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടെന്നു കരുതുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടാകാം എന്നു തന്നെയാണ് എന്റെ മറുപടി-ഭാവന പറയുന്നു.

 

 
തെറ്റ് കണ്ടാൽ ഞാൻ ഉറക്കെ പറയും. അതായിരിക്കും താൻ ആക്രമിക്കപെടാനുള്ള കാരണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ വിധിച്ചാൽ പ്രതിഷേധിക്കുന്നത് തന്റെ കുട്ടികാലം മുതലുള്ള സ്വഭാമാണ്. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്ന് അച്ഛനോടും അമ്മയോടും വരെ പറയും. തെറ്റ് ചെയ്തു ബോധ്യമുണ്ടായാൽ എല്ലാ ശിക്ഷയും ഏറ്റു വാങ്ങാനും തയാറായിരുന്നു. സിനിമാനടിയായതുകൊണ്ടാണ്, ഒറ്റയ്ക്കു യാത്ര ചെയ്തതു കൊണ്ടാണ്, രാത്രി യാത്ര ഒഴിവാക്കണമായിരുന്നു എന്നൊക്കെ പറയാം. അവർ ഒരു ശതമാനം മാത്രം. ബാക്കിയുള്ള തൊണ്ണൂറ്റി ഒമ്പതു ശതമാനം പേർ തന്ന പിന്തുണ വലുതായിരുന്നു. ഇതിന് ഓരോരുത്തരോടും നന്ദി പറയുന്നു.

 

 

 

പതിനഞ്ചു വയസുള്ളപ്പോഴാണ് ഞാൻ സിനിമയിൽ വരുന്നത്. അന്നുമുതൽ ഞാൻ കേൾക്കുന്ന അപവാദങ്ങൾക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആർക്കു എന്തും പറയാം. ആരും ഒന്നും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളിൽ കൂടുതലും അബോർഷനെക്കുറിച്ചാണ്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. ആലുവയിൽ പോയി അബോർഷൻ ചെയ്തു. തൃശ്ശൂരിൽ പോയി ചെയ്തു. ഒരു വർഷം കുറഞ്ഞത് പത്ത് അബോർഷൻ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതൽ കൂടുതൽ സിനിമ കിട്ടുന്നത്. ഞാനിപ്പോൾ ആ സംവിധായകന്റെ കൂടെയാണ്. അങ്ങനെയുള്ള കഥകൾ വേറെ.
എനിക്കന്ന് പതിനാറ് വയസാണെന്ന് പോലും ഓർക്കതെയായിരുന്നു ഈ ആക്രമണങ്ങളെല്ലാം. സ്വന്തം വീട്ടിലെ മക്കളെയെങ്കിവും ഓർത്തിരുന്നെങ്കിൽ ഇങ്ങനെ പറയാൻ തോന്നുമോ? അന്ന് ഇതൊക്കെ കേട്ടപ്പോൾ തലയിൽ കൈയും വച്ച് നിലവിളിച്ചിട്ടുണ്ട്. മനസിൽ കരുതാത്ത കാര്യങ്ങൾ കേട്ട്, തലചുറ്റി വീണിട്ടുണ്ട്. അപവാദങ്ങൾ കേട്ടിട്ട് ഞാൻ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാവില്ലെന്നും ഭാവന പറയുന്നു.

 

 
അഭിനയിക്കേണ്ട എന്ന ഒരു തീരുമാനവും തങ്ങൾ ഇതുവരെയെടുത്തിട്ടില്ല. . നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ വിവാഹശേഷവും അഭിനയിക്കും. കാരണം ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം സിനിമയാണ്. താൻ സിനിമയിൽ അഭിനയിക്കരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നതു പോലെ തോന്നാറുണ്ട്. അവരുടെ ആഗ്രഹം പോലെ സിനിമ എന്തായാലും ഉപേക്ഷിക്കില്ലെന്നാണ് ഭാവന പറയുന്നത്.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments