HomeCinemaMovie Newsഏഷ്യാനെറ്റിൽ അഞ്ചു വർഷമായി തുടരുന്ന 'ബഡായി ബംഗ്ളാവ്' അവസാനിക്കുന്നു; കാരണം വ്യക്തമാക്കി രമേശ് പിഷാരടി

ഏഷ്യാനെറ്റിൽ അഞ്ചു വർഷമായി തുടരുന്ന ‘ബഡായി ബംഗ്ളാവ്’ അവസാനിക്കുന്നു; കാരണം വ്യക്തമാക്കി രമേശ് പിഷാരടി

2013ലായിരുന്നു ഏഷ്യാനെറ്റ് ‘ബഡായി ബംഗ്ലാവ്’ പ്രക്ഷേപണം ചെയ്ത് തുടങ്ങിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഞായറാഴ്ച അവസാിക്കുന്നത് ഈ പരിപാടിയിലൂടെയായിരുന്നു. വരാനിരിക്കുന്ന രണ്ട് മൂന്ന് എപ്പിസോഡുകളോട് കൂടി പരിപാടി അവസാനിപ്പിക്കുകയാണെന്ന് പിഷാരടിയാണ് അറിയിച്ചിട്ടുള്ളത്.
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുമെന്നാണ് പിഷരാടി പറയുന്നത്. അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ളാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വേര്‍സ്റ്ററാണ്.

സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലുമായി നിറഞ്ഞുനില്‍ക്കുന്ന ഒട്ടനവധി പേരാണ് ബഡായി ബംഗ്ലാവില്‍ അതിഥികളായി എത്തിയത്. മുകേഷിനും പിഷാരടിക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കാനും പ്രേക്ഷകര്‍ക്കൊപ്പം സംവദിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഓരോ അതിഥിയും ബംഗ്ലാവില്‍ നിന്നും യാത്ര പറയാറുള്ളത്. ബംഗ്ലാവിന്റെ ഉടമസ്ഥനായി മുകേഷും താമസക്കാരായി രമേഷ് പിഷാരടിയും ആര്യയുമാണ് എത്തുന്നത്. അമ്മായി എന്ന കഥാപാത്രമായി പ്രസീതയും ധര്‍മ്മജനും മനോജ് ഗിന്നസുമൊക്കെ ചേരുമ്പോഴാണ് പരിപാടിക്ക് പൂര്‍ണ്ണത വരുന്നത്.

രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയമുള്ളവരെ…
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു….
ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു …

സിനിമാല,
കോമഡി ഷോ,
കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിൻസ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ളാവ്,
മുപ്പതോളം താര നിശകൾ …
ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….

ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …
ആ സത്യം
ആ ശക്തി നിങ്ങളാണ് ….
എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments