HomeCinemaMovie Newsനടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടവരിൽ നടി സുജ കാർത്തികയുമെന്ന് പ്രശസ്ത സിനിമാ റിപ്പോർട്ടർ; ഞെട്ടിപ്പിക്കുന്ന ആ...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടവരിൽ നടി സുജ കാർത്തികയുമെന്ന് പ്രശസ്ത സിനിമാ റിപ്പോർട്ടർ; ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ മുതൽ കേരളത്തിൽ ഏറെ ചർച്ചയായത് മാഡത്തെ കുറിച്ചാണ്. കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകുമെന്ന് പോലും പ്രചരണം ഉണ്ടായി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒടുവിലെത്തിയത് ഇങ്ങനെയൊരു മാഡം കഥയില്‍ ഇല്ലെന്നാണ്. ഇതോടെ ചര്‍ച്ചകള്‍ അപ്രസക്തമായി. ഇപ്പോഴും വമ്പന്‍ സ്രാവിനും മാഡത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ വിവാദ ആരോപണവുമായി വീണ്ടും സിനിമാ മംഗളത്തിലെ പല്ലിശ്ശേരി എത്തുകയാണ്.

നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും റിപ്പോര്‍ട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. എന്നാല്‍ സുജാ കാര്‍ത്തികയ്‌ക്കെതിരായ ആരോപണത്തില്‍ വ്യക്തമായ തെളിവൊന്നും പല്ലിശ്ശേരി പറയുന്നു. ഈ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരാമര്‍ശങ്ങള്‍ ഏറെ നിയമ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കും. പല്ലിശ്ശേരിയുടെ ആരോപണങ്ങളെ സുജാ കാര്‍ത്തിക നിയമപരമായി നേരിടുമെന്നാണ് സൂചന.

പല്ലിശ്ശേരി പറയുന്നതിങ്ങനെ: വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സുജാ കാര്‍ത്തികയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്. ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ വാര്‍ത്ത പല്ലിശ്ശേരി നല്‍കുന്നത്.

കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സുജ. 2010 ജനുവരി 31ന് സുജ വിവാഹിതയായി. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ അഭിനയത്തില്‍ നിന്ന് അകന്നു. അപ്പോഴും കാവ്യയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ പ്രധാനിയാവുകയും ചെയ്തു. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും സുജയാണ്. ഈ ബന്ധമാണ് സുജയിലേക്ക് സംശയങ്ങള്‍ ഉന്നയിക്കുന്ന തരത്തില്‍ പല്ലിശ്ശേരി വാര്‍ത്തകള്‍ ഉയര്‍ത്തുന്നത്. ഇതിലൂടെ കഥയിലെ മാഡം ആരെന്ന ചര്‍ച്ചകളാണ് പല്ലിശേരി സജീവമാക്കുന്നതും.

എന്നാല്‍ ഇതൊക്കെ വ്യാജ പ്രചരണമാണെന്നും ദിലീപിനെ കുടുക്കാനുള്ള കഥ മെനയുകയാണ് ഇത്തരം വാര്‍ത്ത എഴുതുന്നവര്‍ ചെയ്യുന്നതെന്ന് ദിലീപ് അനുകൂലികളും പറയുന്നു. ഇവയെ നിയമപരമായി നേരിടുമെന്നാണ് അവരുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments