ക്രൂരപീഡനെത്തെ തുടര്‍ന്ന് ജിഷയെന്ന പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള പ്രിയാമണിയുടെ ട്വീറ്റ് വിവാദമാകുന്നു. സംഭവത്തെ കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും ഇന്ത്യ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും സുരക്ഷിതമല്ല എന്നായിരുന്നു ആദ്യത്തെ ട്വീറ്റ്. കാര്യങ്ങളുടെ പോക്ക് ഈ നിലയിലാണെങ്കില്‍ ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും താന്‍ രാജ്യം വിട്ട് വേറെ എവിടേക്കെങ്കിലും പോകാന്‍ താന്‍ അപേക്ഷിക്കുന്നുവെന്നും പ്രിയാമണി ട്വീറ്റ് ചെയ്തു. പ്രിയാമണിയുടെ ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും ഒരുപാട് മറുപടികളാണ് വരുന്നത്. ഇത്തരത്തില്‍ പൊള്ളയായ അഭിപ്രായങ്ങള്‍ പറയാന്‍ ആര്‍ക്കും സാധിക്കുമെന്നും പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒരുമിച്ചു പ്രതിരോധിക്കുകയാണ് വേണ്ടതെന്നുമാണ് പ്രിയാമണിയെ എതിര്‍ക്കുന്നവർ പറയുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: