HomeBeauty and fitnessപത്തുവയസ്സുകുറയ്ക്കും ഈ പത്ത് ശീലങ്ങൾ

പത്തുവയസ്സുകുറയ്ക്കും ഈ പത്ത് ശീലങ്ങൾ

വാര്‍ദ്ധക്യത്തെ പിടിച്ചുനിര്‍ത്താൻ പലവഴികളും പരീക്ഷിക്കുന്നവരാണ് നാമെല്ലാം. ഒരു കാര്യം മറക്കരുത്, ഇന്ന് എന്താണോ ചെയ്യുന്നത് അതാണ് നാളെയില്‍ പ്രകടമാകുന്നത്. എട്ട് മണിക്കൂര്‍ ഉറക്കം, കൃത്യമായ വ്യായാം, പോഷസമൃദ്ധമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് പുറമേ മറ്റ് ചില കാര്യങ്ങള്‍ കൂടി ചെയ്യുന്നത് ആരോഗ്യത്തിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പ്രായമാകുന്നതിനെ വൈകിപ്പിക്കാൻ ഇക്കാര്യങ്ങള്‍ പാലിക്കൂ:

1) തലയോട്ടിയില്‍ എണ്ണ തേച്ച്‌ മസാജ് ചെയ്യുക

യുവത്വം നിലനിര്‍ത്തുന്നതില്‍ അറെ പ്രാധാന്യമുള്ള ഒന്നാണ് തലമുടി. തലമുടിയുടെ ആരോഗ്യത്തിനായി തലയോട്ടിയില്‍ എണ്ണ തേച്ച്‌ മസാജ് ചെയ്യുന്നത് ശീലമാക്കണം. ഇതിനൊപ്പം പോഷക സമ്ബന്നമായ ആഹാരവും കഴിക്കേണ്ടതാണ്.

2) ഭക്ഷണത്തിനൊപ്പം നെയ്യ്

ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് നെയ്യ്. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും നെയ്യ് സഹായിക്കുന്നു. ചര്‍മ്മത്തിനെ ചുളിവുകളില്‍ നിന്ന് സംരക്ഷിച്ച്‌ ചെറുപ്പം നിലനിര്‍ത്തുന്നു.

3) അതിരാവിലെയുള്ള നടത്തം

നടക്കുന്നതോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ഊര്‍ജ്ജ നില വര്‍ദ്ധിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുന്നതിനും രാവിലെയുള്ള നടത്തം സഹായിക്കും. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ മാറാരോഗങ്ങളെ പ്രതിരോധിക്കാൻ വരെ നടത്തം സഹായിക്കുന്നു.

4) അര മണിക്കൂറില്‍ അധികം ഇരിക്കരുത്.

5) പ്രോട്ടീൻ സമ്ബുഷ്ടമായ ആഹാരം കഴിക്കുക

പേശികള്‍ക്ക് ആരോഗ്യം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് പ്രോട്ടീൻ. കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നതിനും പ്രോട്ടീൻ സമ്ബുഷ്ടമായ ആഹാരം സഹായിക്കുന്നു.

6) ആരോഗ്യകരമായ ചര്‍മ്മത്തിന് കൊളാജൻ

ചര്‍മ്മത്തിന്റെ ഇലാസ്തികതയും നിലനിര്‍ത്താൻ കൊളാജൻ സപ്ലിമെന്റ് സഹായിക്കും. ജലാംശം നിലനിര്‍ത്തുന്നതിനും പ്രായമാകുന്നതിന്റെ ഘടകങ്ങള്‍ ലഘൂകരിക്കുന്നതിനും കൊളാജൻ സഹായിക്കുന്നു.

7) കഫീൻ ഒഴിവാക്കുക

അധികമായി കഫീൻ അടങ്ങിയ ആഹാരം കഴിക്കുന്നത് പോഷകങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചായയും കാപ്പിയും പരിധി വിട്ട് കുടിക്കുന്നത് നിര്‍ത്തുന്നത് യുവത്വം നിലനിര്‍ത്താൻ സഹായിക്കും.

നല്ല ആരോഗ്യത്തിന് നല്ല ദഹനം പ്രധാനമാണ്. നല്ല ദഹനത്തിന് നല്ല കുടലും വേണം. കുടലിന്റെ ആരോഗ്യത്തിനായി ചിയ വിത്തുകളും ചണ വിത്തുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചെറുപ്പത്തിനൊപ്പം കരുത്ത് നല്‍കാനും ഇത് സഹായിക്കുന്നു.

8) നാരങ്ങയോ നെല്ലിക്കയോ കഴിക്കുക

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും നല്‍കാൻ നെല്ലിക്കയോ നാരങ്ങയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

9) ചിയ, ഫ്ളക്സ് സീഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

10) സണ്‍സ്ക്രീനിന്റെ ഉപയോഗം

സൂര്യനില്‍ നിന്നുവരുന്ന ദോഷകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണമേര്‍പ്പെടുന്നതിനായി സണ്‍സ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് അകാല വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കവും സംരക്ഷണവും നല്‍കുന്നു.

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments