തുര്‍ക്കിയിലെ ഹാതെയ് പ്രവിശ്യയില്‍ ഉണ്ടായ വാഹനാപകടത്തിൽ 13 പേര്‍ക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ തീപിടിത്തമുണ്ടായതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. 30 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഒന്നിലേറ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി ഇസ്കെന്‍ഡറണ്‍ – അന്താക്യ ഹൈവേയിലായിരുന്നു അപകടം. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ഭീമന് ട്രക്ക് റോഡിന്റെ എതിര് ദിശയിലേക്ക് കടക്കുകയും ഒമ്ബത് കാറുകള്‍, രണ്ട് മിനി ബസുകള്‍ എന്നിവയിലേക്ക് ഇടിക്കുകയുമായിരുന്നു. ഫെബ്രുവരിയില്‍ തുര്‍ക്കിയിലുണ്ടായ ഭീമന് ഭൂകമ്ബത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച് കെട്ടിടാവശിഷ്ടങ്ങളും മറ്റുമായി സഞ്ചരിച്ച ട്രക്കാണിതെന്നാണ് വിവരം. സമീപത്തെ പമ്ബില്‍ ഇന്ധനം നിറയ്ക്കാന്‍ കാത്തുകിടന്നവയായിരുന്നു അപകടത്തില്‍പ്പെട്ട വാഹനങ്ങളിലേറെയും.
തുർക്കിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 13 പേർ മരിച്ചു; ഇടിയിൽ തീപിടുത്തമുണ്ടായത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി
RELATED ARTICLES