HomeNewsLatest Newsഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും നിർബന്ധമായും റേഡിയോ ഉണ്ടായിരിക്കണമെന്ന് കേന്ദ്രം; കാരണം ഇതാണ് !

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും നിർബന്ധമായും റേഡിയോ ഉണ്ടായിരിക്കണമെന്ന് കേന്ദ്രം; കാരണം ഇതാണ് !

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും എഫ്‌എം റേഡിയോ സംവിധാനം ഉണ്ടായിരിക്കണമെന്നും അ‌ത് പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നും കേന്ദ്രം. സ്മാര്‍ട്ട്ഫോണുകളില്‍ എഫ്‌എം റേഡിയോ എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധം സജ്ജീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. പാവപ്പെട്ടവര്‍ക്ക് റേഡിയോ സേവനങ്ങള്‍ എത്തിക്കുന്നതിന് മാത്രമല്ല, ഭാവിയിലെ പ്രയോജനംകൂടി കണക്കിലെടുത്താണ് നിര്‍ദേശം. ഗ്രാമീണ മേഖലകളില്‍ വിനോദ ഉപാദിയെന്ന നിലയില്‍ സേവനങ്ങള്‍ നല്‍കാന്‍ എഫ് എം റേഡിയോകള്‍ക്ക് സാധിക്കും. എന്നാല്‍ വിനോദ ഉപാദി എന്നതിനപ്പുറം അ‌ടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പടുത്താന്‍ സാധിക്കുന്ന സംവിധാനം എന്ന നിലയിലാണ് ഫോണുകളില്‍ എഫ്‌എം റേഡിയോ സംവിധാനം ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും എഫ്‌എം റേഡിയോ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാക്കാന്‍ ഐടി മന്ത്രാലയം ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനും (ഐസിഇഎ), മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കും (എംഎഐടി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ എല്ലാവര്‍ക്കും എഫ്‌എം കണക്റ്റിവിറ്റി ആക്സസ് ഉറപ്പാക്കാനാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇന്‍ബില്‍റ്റ് എഫ്‌എം റേഡിയോ റിസീവര്‍ ഫംഗ്‌ഷന്‍ അല്ലെങ്കില്‍ ഫീച്ചര്‍ മൊബൈല്‍ ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അ‌വ ആക്ടീവ് ആയിരിക്കണം എന്ന് ഉറപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments