പുതിയ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസീസിനെ മറികടന്ന് ഒന്നാമതെത്തി ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്ന സംഭവമാണിത്. 15 മാസത്തിലേറെയായി 122 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു ഓസ്ട്രേലിയ. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റിൽ അവർ താഴേക്കിറങ്ങി, നിലവിൽ രണ്ടാം സ്ഥാനത്താണ്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി യുഗത്തിന് അന്ത്യംകുറിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തോറ്റ ശേഷം ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്ന് താഴേക്ക് ഇറങ്ങിയിരുന്നു. . എന്നാൽ, നേരത്തെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 4-0ന് ജയിച്ചതിന് ശേഷമാണ് ഇന്ത്യയെ അട്ടിമറിച്ച് ഓസ്ട്രേലിയൻ ടീം ഒന്നാം റാങ്കിലേക്ക് ഉയർന്നത്.
ഐ.സി.സി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; അവസാനിപ്പിച്ചത് 15 മാസത്തിലേറെ നീണ്ടുനിന്ന ഓസ്ട്രേലിയൻ ആധിപത്യം
RELATED ARTICLES