ലോക ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കേയാണ് മരണം. വിടപറഞ്ഞത് ലോകത്തെ എക്കാലത്തേയും ജനപ്രിയ ഫുട്ബോള്‍ താരം. 1986 ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റന്‍. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങള്‍; 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു.588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍ ചരിത്രമായി. രാജ്യാന്തര അരങ്ങേറ്റം 1977 ഫെബ്രുവരി 27ന് ഹംഗറിക്കെതിരെ. 1978 ല്‍ അര്‍ജന്റീനയെ യൂത്ത് ഫുട്ബോള്‍ ലോകജേതാക്കളാക്കി.