മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിക്ക് ഇന്ന് 39 -ാം പിറന്നാള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ക്യാപ്റ്റന്‍ കൂള്‍’ ആണ് റാഞ്ചിക്കാരനായ ധോണി.സാമൂഹ്യ മാധ്യമങ്ങളിലൂടെ ധോണിയുടെ വീഡിയോയും ചിത്രങ്ങളും ചേര്‍ത്ത് ട്രിബ്യൂട്ടൊരുക്കിയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടാനൊരുങ്ങുന്നത്. ഭാര്യ സാക്ഷിയും സുഹൃത്തുക്കളുടെ ലോകത്തങ്ങോളമിങ്ങോളമുള്ള അദ്ദേഹത്തിന്റെ ആരാധകരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. ലോകകപ്പിലെ ശ്രീലങ്കയുമായുള്ള കളിക്കുശേഷം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം നടന്ന പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഭാര്യ സാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങളടക്കം അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ച ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷവും വലിയ ആരാധക പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.
എംഎസ് ധോണിക്ക് ഇന്ന് 39 -ാം പിറന്നാള്‍; കിടിലൻ ട്രിബ്യൂട്ടൊരുക്കി ആരാധകർ !
RELATED ARTICLES