HomeNewsShortലോകത്ത് കൊറോണ ബാധിതർ ഒന്നേകാൽ കോടി കടന്നു; ആകെ മരണം 540,000 ലധികം

ലോകത്ത് കൊറോണ ബാധിതർ ഒന്നേകാൽ കോടി കടന്നു; ആകെ മരണം 540,000 ലധികം

ലോകമാകെ കൊറോണ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,17,39,169 ആ​യി. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,40,660 ആ​യി. 66,41,866 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 30,40,833 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,32,979 ആ​യി. 13,24,947 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ന്ന​ത്.

കോവിഡി​ന്റെ പുതിയ ക്ലസ്​റ്ററായി മെക്​സിക്കോയെ​ രേഖപ്പെടുത്തി. മെക്​സിക്കോയില്‍ ഇതുവരെ 2,61,750 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31,119 പേര്‍ മരിക്കുകയും ചെയ്​തു. 16,26,071 പേര്‍ക്കാണ്​ ബ്രസീലില്‍ ഇതുവരെ രോഗം ബാധിച്ചത്​. 65,556 പേര്‍ മരിക്കുകയും ചെയ്​തു. ബ്രസീലിയന്‍ നഗരങ്ങളില്‍ ലോക്​ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ ബാറുകള്‍, റസ്​റ്ററന്‍റുകള്‍, ജിമ്മുകള്‍ എന്നിവ തുറന്നതിനാല്‍ രോഗബാധ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments