HomeNewsShortമഹാരാഷ്ട്ര: എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്: മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ

മഹാരാഷ്ട്ര: എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്: മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ

മഹാരാഷ്ട്രയിലെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ നവംബർ 27 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ എട്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നവംബർ 28ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 5.30നാണ് സത്യപ്രതിജ്ഞ. നേരത്തെ ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത് ബാക്കിയുള്ള പദവികൾ പിന്നീട് തീരുമാനിക്കുമെന്നുമാണ് കോൺഗ്രസ് അറിയിച്ചത്.

സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ഉൾപ്പെട്ട പ്രതിനിധി സംഘം ഗവർണറെ കണ്ടിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ നിയമസഭാ കക്ഷി നേതാക്കൾക്കൊപ്പമാണ് ഗവർണറെ കണ്ടതെന്ന് ശിവസേനാ നേതാക്കൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments