ജുഡീഷ്യല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ബോംബെ ഹൈക്കോടതി ജഡ്ജിയായ അഖില്‍ ഖുറേഷിയുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിലോമ നിലപാടിനെതിരെ ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ജഡ്ജിമാരുടെ നിയമനം, സ്ഥലംമാറ്റം എന്നീ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് നല്ല ശകുനം ( ആഗര്‍ വെല്‍) ആയിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിരീക്ഷിച്ചു.
കടപ്പാട്: ജനയുഗം