HomeNewsShortപാകിസ്‌താനിൽ വൻ ഭൂചലനം: 26 പേർ മരിച്ചു: 300 പേർക്ക് പരിക്ക്

പാകിസ്‌താനിൽ വൻ ഭൂചലനം: 26 പേർ മരിച്ചു: 300 പേർക്ക് പരിക്ക്

പാകിസ്താനിൽ ചൊവ്വാഴ്ച ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 300ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ വടക്കൻ പാകിസ്താനിലെ നിരവധി നഗരങ്ങളിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലെ ദില്ലി, ഡെറാഡൂൺ, കശ്മീർ മേഖലകളിലും നേരിയ ഭൂചലനം ഉണ്ടായി.

ഇസ്ലാമാബാദിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള പ്രധാന നഗരമായ റാവൽപിണ്ടിയിൽ വൻനാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments