കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് വകുപ്പുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍, പതിനഞ്ച് ഉദ്യോഗസ്ഥരെ നിര്‍ബന്ധിത പിരിച്ചു വിടലിന് വിധേയമാക്കി. നേരത്തെ ആദായ നികുതി വകുപ്പിലും സമാനമായ പിരിച്ചു വിടല്‍ നടപടി ഉണ്ടായി. ഒരാഴ്ചക്കുളളിലാണ് അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ ഇത്രയും പേരെ പ്രധാനപ്പെട്ട വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയത്.
നേരത്തെ, 12 മുതിര്‍ന്ന ആദായ നികുതി ഉദ്യോഗസ്ഥരും സമാന നടപടിക്ക് വിധേയമായിരുന്നു. അപ്പോള്‍ തന്നെ മറ്റു വകുപ്പുകളിലേക്കും നടപടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുറത്താക്കിയ ഉദ്യോഗസ്ഥരില്‍ പ്രിന്‍സിപ്പല്‍ റാങ്കിലുളളവരും ഉള്‍പ്പെട്ടിട്ടുണ്ട്.