ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. മെല്‍ബണില്‍ നേടിയ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ ഏകദിന പരമ്ബര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം 49.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ മറികടന്നു. 114 പന്തില്‍ പുറത്താകാതെ 84 റണ്‍സ് നേടിയ ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. കേദാര്‍ ജാദവ് 57 പന്തില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്നു . 46 റണ്‍സ് നേടിയ വിരാട് കോഹ്ലി, 23 റണ്‍സ് നേടിയ ധവാന്, 9 റണ്‍ നേടിയ രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത് .
ഓസ്ട്രേലിയക്ക് ജൈ റിച്ചാര്ഡ്സണ് പത്തോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു . നേരത്തെ പത്തോവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ചഹാലിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയത് .